ലോകേഷ് കനകരാജ് - കാർത്തി ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഭോല അജയ് ദേവ്ഗൺ സംവിധാനം ചെയ്യും. അജയ് ദേവ്ഗൺ തന്നെയാണ് നായകൻ. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ദോല.
തബുവും പ്രധാന വേഷത്തിൽ എത്തുന്നു. റൺവേ 34ന് ശേഷം അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം. 2019ൽ ആണ് കൈതി റിലീസ് ചെയ്തത്.കാർത്തിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച ചിത്രമാണ് കൈതി.നരേൻ, ഹരീഷ് ഉത്തമൻ, അർജുൻ ദാസ്, ബേബി മോണിക്ക തുടങ്ങിയവരായിരുന്നു മറ്റു താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |