കഴിഞ്ഞ ഒക്ടോബറിലായിരുന്നു താര സുന്ദരി കാജൽ അഗർവാളിന്റെയും ഗൗതം കിച്ലുവിന്റെയും വിവാഹം നടന്നത്. വിവാഹ ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ കാജൽ പങ്കുവയ്ക്കാറുണ്ട്. ഹണിമൂൺ ചിത്രങ്ങളും ഗൗതവുമായുള്ള നിമിഷങ്ങളും കാജൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കാജലിനോട് ഒരു കുഞ്ഞിന് ജന്മം നല്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കാജലിന്റെ സ്വന്തം സഹോദരി നിഷയാണ് ഇക്കാര്യം കാജലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു ചാറ്റ് ഷോയിൽ നടിയും കാജൾ അഗർവാളിന്റെ സഹോദരിയുമായ നിഷ അഗർവാൾ പറഞ്ഞ വാക്കുകൾ ആരാധകരും ഏറ്റെടുക്കുകയാണ്.അതിലെ യുക്തിയും നിഷ തന്നെ വിശദീകരിക്കുന്നുണ്ട്. കാജൾ ഒരു കുഞ്ഞിനെ വേഗം പ്രസവിച്ചാൽ തന്റെ കുഞ്ഞായ ഇഷാന് അവൻ അല്ലെങ്കിൽ അവൾക്ക് ഒപ്പം കളിക്കാൻ കഴിയും. കുറച്ച് കൂടെ താമസിച്ചാൽ ഇഷാൻ വലുതായി പോവും. അപ്പോൾ അവന് ഒരു കളിക്കൂട്ടുകാരനെയോ കൂട്ടുകാരിയെയോ കിട്ടില്ല. അതുകൊണ്ട്, പ്ലീസ് കാജൾ വേഗം പ്രസവിക്കൂ എന്നാണ് സഹോദരിയുടെ ആവശ്യം.ദുൽഖർ സൽമാന് ഒപ്പം അഭിനയിച്ച ഹേ സിനാമിക എന്ന ചിത്രമാണ് ഇനി കാജലിന്റെ റിലീസ് കാത്തിരിയ്ക്കുന്ന ചിത്രം. മെഗാസ്റ്റാർ ചിരജ്ജീവിയ്ക്കൊപ്പം ആചാര്യ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |