മാതൃദിനത്തിൽ മകൻ നീൽ കിച്ച്ലുവിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ടു നടി കാജൽ അഗർവാൾ .ഏപ്രിൽ 19 നാണ് കാജൽ അഗർവാളിനും ഗൗതം കിച്ച്ലുവിനും ആദ്യ കൺമണി പിറന്നത്.
നീ എന്റെ ആദ്യത്തെ കുഞ്ഞാണ്. എന്റെ ആദ്യത്തെ മകൻ. എന്റെ ആദ്യത്തെ എല്ലാം, ശരിക്കും. വരുംവർഷങ്ങളിൽ നിന്നെ പഠിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. നീയാണ് എന്റെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെന്ന് ഒരിക്കലും നീ മറക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.തെലുങ്കിലും തമിഴിലും മാത്രമല്ല, മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് കാജൽ അഗർവാൾ.
ഗർഭ കാലത്ത് സമൂഹമാദ്ധ്യമങ്ങളിൽ പലപ്പോഴും ബോഡി ഷെയിമിംഗിന് കാജൽ ഇരയായിട്ടുണ്ട്. എന്നാൽ ഗർഭ കാലത്ത് ഏതു സ്ത്രീയിലും ഉണ്ടാവുന്ന മാറ്റങ്ങളാണ് തനിക്കും സംഭവിച്ചതെന്ന് ഉറക്കെ പ്രഖ്യാപിച്ച് പരിഹസിച്ചവരുടെ വായടിപ്പിച്ചിട്ടുണ്ട് കാജൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |