SignIn
Kerala Kaumudi Online
Saturday, 20 April 2024 8.35 AM IST

കല്യാണം കഴിഞ്ഞ് അഭിനയിച്ചാലെന്താ!

kajal

കല്യാണം കഴിഞ്ഞാൽ അഭിനയ ജീവിതത്തിന് അർദ്ധവിരാമമോ പൂർണ വിരാമമോ ഇടുന്ന നായികമാരുടെ പതിവ് തെറ്റിക്കുകയാണ് കാജൽ അഗർവാൾ.

സുഹൃത്തായ ഗൗതം കിച്‌ലുവിനെ കഴിഞ്ഞ ഒക്ടോബർ മുപ്പതിനാണ് കാജൽ വിവാഹം കഴിച്ചത്. പൊതു സുഹൃത്തുക്കൾ വഴി പരിചയപ്പെട്ട ഇരുവരും മൂന്ന് വർഷത്തോളം പ്രണയിച്ചശേഷമാണ് വിവാഹിതരായത്.

ഗൗതം കിച്ച്‌ലുവിന് സിനിമാരംഗവുമായി ബന്ധമൊന്നുമില്ലെങ്കിലും സിനിമയെ ഏറെ സ്നേഹിക്കുകയും സിനിമാ പ്രവർത്തകരെ ബഹുമാനിക്കുകയും ചെയ്യുന്നയാളാണെന്ന് കാജൽ പറയുന്നു.

കല്യാണത്തിന് ശേഷവും സിനിമയിൽ സജീവമായി തുടരാൻ കാജൽ തീരുമാനമെടുത്തതിന് പിന്നിലും ഗൗതം കിച്ച്‌ലുവിന്റെ പിന്തുണയാണ്.

കല്യാണം കഴിഞ്ഞ് അഭിനയിച്ചാലെന്താ കുഴപ്പമെന്ന് ചോദിക്കുന്ന കാജൽ കല്യാണശേഷം ജോലി ഉപേക്ഷിക്കേണ്ട കാര്യമുണ്ടോയെന്നും ഒരു പ്രൊഫഷണലിസ്റ്റും അങ്ങനെ ചെയ്യില്ലെന്നും പറയുന്നു.

തെലുങ്കിൽ ചിരഞ്ജീവിയോടൊപ്പം ആചാര്യ എന്ന ചിത്രം പൂർത്തിയാക്കാനുള്ള കാജലിന് നാഗാർജുനയോടൊപ്പമുള്ള ഒരു ചിത്രവുമുണ്ട്. ദുൽഖർ സൽമാൻ നായകനാകുന്ന ഹേയ് സിനാമികയാണ് കാജൽ അഭിനയിച്ച് പൂർത്തിയാക്കിയ ചിത്രം.

അഭിനയരംഗത്ത് വീണ്ടും സജീവമാകുന്ന കാജൽ നായികാപ്രാധാന്യമുള്ള ഉമ എന്ന ബോളിവുഡ് ചിത്രത്തിലഭിനയിക്കാൻ കരാറൊപ്പിട്ടത് കഴിഞ്ഞ ദിവസമാണ്.

തഥാഗത സിൻഹ സംവിധാനം ചെയ്യുന്ന ഉമ നിർമ്മിക്കുന്നത് മിറാജ് ഗ്രൂപ്പാണ്.

ഷങ്കർ സംവിധാനം ചെയ്യുന്ന കമലഹാസൻ ചിത്രമായ ഇന്ത്യൻ - 2 ലും കാജലായിരുന്നു നായികയാകേണ്ടിയിരുന്നത്. എന്നാൽ ചിത്രീകരണക്കുരുക്കിൽപ്പെട്ടു കിടക്കുകയാണു ചിത്രം.

മുപ്പത്തിയാറുകാരിയായ കാജൽ 2004 - ൽ കോയിമിൽ ഗയാ എന്ന ഋത്വിക് റോഷൻ ചിത്രത്തിൽ ഒരു ക്യാരക്ടർ വേഷമവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഇതിനകം അറുപതോളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAJAL AGARWAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.