കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിയതായി സംവിധായകൻ ഷെബി ചൗഘട്ട്. സെൻസർ ബോർഡിന്റെ നിർദ്ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടിവന്നു. ഇതിനായി ഡബ്ബിംഗ് മുതലുള്ള കാര്യങ്ങൾ വീണ്ടും ചെയ്യാൻ കാലതാമസം ഉണ്ടാകുന്നതു കൊണ്ടാണ് റിലീസ് മാറ്റിവച്ചതെന്ന് സംവിധായകൻ അറിയിച്ചു. നിരഞ്ജ് മണിയൻപിള്ള രാജു, ശരത് അപ്പാനി, സുജിത് ശങ്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഡിസംബർ 23 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. ചന്തു നാഥ്, സൂര്യ കൃഷ്ണ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, വിനോദ് സാക് ( രാഷസൻ ഫെയിം) ഷിബു. ലാബൻ, പ്രദീപ്, പാർവതി എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ - സംഭാഷണം - ഷെബി ചൗഘട്ട് - ഷെജി വലിയകത്ത്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബുരത്നം എഡിറ്റിംഗും നിർവഹിക്കുന്നു. എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |