SignIn
Kerala Kaumudi Online
Monday, 11 May 2026 5.41 PM IST

'മലയാളിയായിട്ടും തമിഴ്നാട്ടിൽ വോട്ട്?'; കാരണം വ്യക്തമാക്കി കാളിദാസ് ജയറാം

Increase Font Size Decrease Font Size Print Page
kalidas-jayaram

കഴിഞ്ഞദിവസമായിരുന്നു തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടന്നത്. നടൻ ജയറാമും ഭാര്യ പാ‌ർവതിയും മകൻ കാളിദാസും മരുമകൾ തരിണിയും നടൻ ദുൽഖർ സൽമാനുമെല്ലാം തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. പിന്നാലെ ഇത് വലിയ ചർച്ചകൾക്കിടയാക്കി.

മലയാളികളായ താരങ്ങൾക്ക് എങ്ങനെ തമിഴ്നാട്ടിൽ വോട്ട് വന്നെന്നാണ് പലരുടെയും ചോദ്യം. പലരും താരങ്ങളെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിനുള്ള മറുപടിയുമായി രംഗത്തെത്തിരിക്കുകയാണ് കാളിദാസ് ജയറാം. ഒരു വ്ലോഗറുടെ ചോദ്യത്തിനാണ് കമന്റായി കാളിദാസ് മറുപടി രേഖപ്പെടുത്തിയത്.

'ഞാൻ ചെന്നെെയിൽ താമസിക്കുന്ന ആളാണ്. അത്രയേ ഉള്ളൂ. ഞാൻ താമസിക്കുന്നത് അവിടെയാണ് അതിനാലാണ് അവിടെ വോട്ട് ചെയ്യുന്നത്'- എന്നാണ് താരത്തിന്റെ മറുപടി. നിരവധിപേർ നടനെ പിന്തുണച്ചു രംഗത്തെത്തുന്നുണ്ട്.

kalidas-jayaram

TAGS: KALIDAS, JAYARAM, VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY