നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന കളിഗമനാർ എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ഇന്ദ്രൻസ്, ഡോ. റോണി, അസീസ് നെടുമങ്ങാട്, രേണു എന്നിവർ ആദ്യ രംഗത്ത് അഭിനയിച്ചു. മാമുക്കോയ , ഡോ. റോണി, നവാസ് വള്ളിക്കുന്ന്, ഉണ്ണിലാൽ, ടിറ്റു വിൽസൻ, അസീസ് നെടുമങ്ങാട്, ശ്രീലക്ഷ്മി, ആതിര, കൃഷ്ണേന്ദു, അർഫാസ് ഇഖ്ബാൽ, അജിത് കലാഭവൻ എന്നിവരാണ് മറ്റു താരങ്ങൾ. പൂർണമായും ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ റോൺ എന്ന നായ മുഴുനീള വേഷത്തിൽ എത്തുന്നു. ഷഫീർ സെയ്ദ്, ഫിറോസ് ബാബു എന്നിവർ ചേർന്നാണ് രചന. മിറാക്കിൾ ആൻഡ് മാജിക് മൂവി ഹൗസിന്റെ ബാനറിലാണ് നിർമ്മാണം. ഛായാഗ്രഹണം ഗുരുപ്രസാദ്. പി.ആർ.ഒ വാഴൂർ ജോസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |