SignIn
Kerala Kaumudi Online
Friday, 19 April 2024 9.33 AM IST

കമലഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുമോ!

kamalhassan-gauthamy

ദൃശ്യം - 2ന്റെ തമിഴ് പതിപ്പൊരുക്കാൻ ജിത്തു ജോസഫ്

തമിഴ് സിനിമാപ്രേമികളുടെ പ്രിയ ജോടികളായ കമലഹാസനും ഗൗതമിയും വീണ്ടും ഒന്നിക്കുമോയെന്ന ചോദ്യം സിനിമാ ലോകത്ത് സജീവ ചർച്ചയാകുന്നു.

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിലാണ് കമലും ഗൗതമിയും ഒടുവിൽ ഒന്നിച്ചഭിനയിച്ചത്. ദൃശ്യത്തിന് മലയാളത്തിൽ രണ്ടാം ഭാഗം വന്നതിന് പിന്നാലെ സംവിധായകൻ ജിത്തുജോസഫ് തെലുങ്കിലും ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കിയിരുന്നു. വെങ്കിടേഷും മീനയും ജോടികളായ തെലുങ്ക് ദൃശ്യം -2 ന്റെ ഷൂട്ടിംഗ് 45 ദിവസം കൊണ്ടാണ് ജിത്തുജോസഫ് പൂർത്തിയാക്കിയത്. കരാറൊപ്പിട്ടിരുന്ന മറ്റ് ചിത്രങ്ങൾ മാറ്റിവച്ച് വെങ്കിടേഷ് പൂർത്തിയാക്കിയ ഈ ചിത്രം ഒ.ടി.ടി റിലീസായി ഉടനെത്തും.

ദൃശ്യം -2 ന്റെ തമിഴ് റീമേക്കായ പാപനാശം - 2 കമലഹാസനെ നായകനാക്കി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിത്തു ജോസഫ് ഇപ്പോൾ. പക്ഷേ ചിത്രത്തിൽ നായികയായി ഗൗതമി വേണ്ടെന്ന നിലപാടിലാണത്രെ കമലഹാസൻ ഇപ്പോൾ.

കമലും ഗൗതമിയുമായി ലിവിംഗ് ടുഗദർ റിലേഷൻഷിപ്പിലായിരുന്നപ്പോഴാണ് ഇരുവരും പാപനാശത്തിൽ ഒന്നിച്ചഭിനയിച്ചത്. എന്നാൽ ആറുവർഷങ്ങൾക്കിപ്പുറം ഗൗതമിയുമായി പിരിഞ്ഞ സാഹചര്യത്തിൽ പാപനാശം - 2ൽ തന്റെ നായികയായി മീനയോ മറ്റാരെങ്കിലുമോ അഭിനയിച്ചാൽ മതിയെന്ന നിലപാടിലാണ് കമലഹാസൻ. ജിത്തു ജോസഫ് ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കമലഹാസൻ പാപനാശം -2 ചെയ്യുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. പാപനാശം - 2 ചെയ്തില്ലെങ്കിൽ ചിത്രീകരണക്കുരുക്കിൽപ്പെട്ട് കിടക്കുന്ന ഇന്ത്യൻ -2, ലോകേഷ് കനകരാജിന്റെ വിക്രം എന്നീ ചിത്രങ്ങളിലേതിലെങ്കിലും കമൽ അഭിനയിക്കാനാണ് സാദ്ധ്യതയെന്നാണ് കോടമ്പാക്കത്ത് നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAMALHASSAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.