തനിക്ക് സിനിമാലോകത്തേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് തെന്നിന്ത്യൻ നടി കനക. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. വീണ്ടും പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ ആഗ്രഹമുണ്ടെന്നും ഒരു സുഹൃത്തായി തന്നെ കാണണമെന്നും കനക അഭ്യർത്ഥിക്കുന്നു.'അഭിനയിക്കാൻ തുടങ്ങിയിട്ട് 30 വർ ഷത്തിലേറെയായി. എന്നെ സംബന്ധിക്കുന്നതെല്ലാം പഴയതായിക്കഴിഞ്ഞു. എനിക്കിപ്പോൾ 50 വയസ്സിനടുത്തായി. കാലം ഒരുപാടു മാറി ഞാൻ എല്ലാം പുതിയതായി പഠിക്കേണ്ടിയിരിക്കുന്നു. മേക്കപ്പ്, ഹെയർ സ്റ്റൈൽ , ഡ്രസിങ്, ചെരുപ്പ്, ആഭരണങ്ങൾ , സംസാരിക്കുന്നത്, ചിരിക്കുന്നത് എല്ലാം തന്നെ ഒരുപാട് മാറി.കഴിഞ്ഞ പത്തുവർഷമായി സിനിമയിൽ നിന്ന് മാറിനിന്നത് വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ്. എനിക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹമുണ്ട്. പ്രായമായാൽ പഠിക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയാം എന്നാലും ഞാൻ പഠിക്കാൻ ആഗ്രഹിക്കുന്നു. ""കനകയുടെ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |