SignIn
Kerala Kaumudi Online
Tuesday, 16 April 2024 1.14 PM IST

അപർണ ബാലമുരളി തിരുവനന്തപുരത്ത്

പൃഥ്വിരാജ് ചിത്രം കാപ്പയിൽ ആഗസ്റ്റ് 7ന് ജോയിൻ ചെയ്യും

aparna

പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയിൽ അഭിനയിക്കാൻ അപർണ ബാലമുരളി ആഗസ്റ്റ് 7ന് തിരുനന്തപുരത്ത് എത്തുന്നു.മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചശേഷം അപർണ ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്നത്. കാപ്പയിൽ മഞ്ജു വാര്യർക്ക് പകരം നായികയായാണ് അപർണ അഭിനയിക്കുന്നത്.ഒരുമാസം അപർണ തിരുവനന്തപുരത്ത് ഉണ്ടാവും.പൃഥ്വിരാജിന്റെയും ഷാജി കൈലാസിന്റെയും ചിത്രത്തിൽ ആദ്യമാണ്.
ഇ​നി​ ​ഉ​ത്ത​രം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​അ​പ​ർ​ണ​ ​ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ പൊള്ളാച്ചിയിൽ ഈ ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപർണ അവാർഡ് വിവരം അറിയുന്നത്. അപർണ നായികയായി അഭിനയിച്ച സു​ന്ദ​രി​ ​ഗാ​ർ​ഡ​ൻ​സ് ​എ​ന്ന​ ​ചി​ത്രം​ ​ഒ.​ടി.​ ​ടി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു​ണ്ട്.​ ​നീരജ് മാധവ് ആണ് ചിത്രത്തിലെ നായകൻ. സംവിധായകൻ സലിം അഹമ്മദാണ് സുന്ദരി ഗാർഡൻസ് നിർമ്മിക്കുന്നത്. അ​തേ​സ​മ​യം​ ​അ​ന്ന​ ​ബെ​ന്നാ​ണ് ​കാ​പ്പ​യി​ൽ​ ​മ​റ്റൊ​രു​ ​സ്ത്രീ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ഇന്ദ്രൻസ് ജഗദീഷ്, നന്ദു എന്നിവരാണ് മറ്റു താരങ്ങൾ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യഅധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന് ജി.ആർ. ഇന്ദുഗോപൻ രചന നിർവഹിക്കുന്നു. ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന് ​ജോ​മോ​ൻ​ ​ടി.​ ​ജോ​ൺ​ ​ആണ് ഛാ​യാ​ഗ്ര​ഹ​ണം​ ​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: APARNA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.