SignIn
Kerala Kaumudi Online
Thursday, 25 April 2024 5.11 PM IST

കപ്പേളയുടെ തെലുങ്ക് റീമേക്കിന് കോടതിയുടെ സ്റ്റേ

kappela

അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. മികച്ച അഭിപ്രായം നേടിയ ഈ ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകൾ കോടതി തടഞ്ഞു ഉത്തരവായിരിക്കുകയാണ്.എറണാകുളം അഡി. ഡിസ്ട്രിക്ട് ജഡ്ജ് 5 കോടതിയാണ് തെലുങ്ക് അടക്കമുള്ള അന്യഭാഷ റീമേക്കുകൾ തടഞ്ഞുകൊണ്ടുളള ഉത്തരവിട്ടത്. തങ്ങളുടെ അനുവാദമില്ലാതെയാണ് അന്യഭാഷകളിലേക്കുള്ള ചിത്രത്തിന്റെ പകർപ്പവകാശം വിറ്റത് എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ സഹരചയിതാക്കളിൽ ഒരാളായ സുദാസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. ഇതേ കാരണം ഉന്നയിച്ച് സഹരചയിതാവായ നിഖിലും കോടതിയെ സമീപിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി കഴിയുന്നതുവരെയുള്ള പ്രൊമോഷനുകളിലും ,ടൈറ്റിൽ റിലീസ് പോസ്റ്ററുകളിൽ നിന്നും മാറി യാണ് സിനിമ തീയേറ്ററുകളിലെത്തിയപ്പോൾ ക്രെഡിറ്റ് നൽകിയിരിക്കുന്നത് സംവിധായകനും നിർമ്മാതാവും അയച്ചു കൊടുത്ത കരാറിലെ ചില ഭാഗങ്ങളിൽ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചതിനാൽ സിനിമയുടെ പിന്നീടുള്ള രചനയും സംവിധാനവും മുസ്തഫ തന്നെ ആണ് എന്ന് വയ്ക്കുകയും ചെയ്തിരുന്നു. ശേഷം ഒരു രീതിയിലുള്ള എഗ്രിമെന്റും ഇവരുടെ കയ്യിൽനിന്നും ഒപ്പിട്ടുവാങ്ങിയിട്ടുമില്ല .

ഇപ്പോൾ കപ്പേള തെലുങ്ക് റീമേക്കിനൊരുങ്ങുകയാണെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. നടി അനിഖ സുരേന്ദ്രൻ കേന്ദ്ര കഥാപാത്രമായി എത്തുന്നുവെന്നുമായിരുന്നു റിപ്പോർട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAPPELA MOVIE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.