ബോളിവുഡിലെ മിന്നുന്ന താരദമ്പതിമാരാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ രണ്ടുപേരും തങ്ങളുടെ പുത്തൻ വിശേഷങ്ങളെല്ലാം ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇവരുടെ ആദ്യ മകൻ തൈമൂറിനും ബോളിവുഡിൽ ആരാധകരുണ്ട്.. അടുത്തിടെയാണ് താരദമ്പതികൾ ഒരു ആൺകുഞ്ഞ് കൂടി ജനിച്ചത്.കുഞ്ഞിന്റെ സ്വകാര്യതയ്ക്ക് വേണ്ടി കുഞ്ഞിന്റെ ചിത്രങ്ങളൊന്നും ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ തങ്ങളുടെ ഇളയമകന് പേരിട്ട വിശേഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഇരുവരും. വ്യത്യസ്തമായ പേരാണ് സെയ്ഫും കരീനയും ഇളയ മകന് നൽകിയിരിക്കുന്നത്. 'ജെ'(Jeh) എന്നാണ് രണ്ടാമത്തെ മകന് പേര് നൽകിയിരിക്കുന്നത്. ഒരാഴ്ച്ച മുമ്പ് തന്നെ പേര് തീരുമാനിച്ചതായി കരിനയുടെ പിതാവ് റൺധീർ കപൂർ അറിയിച്ചു .നീല നിറവും ചുവന്ന കണ്ണുകളുമുള്ള സുന്ദരനായ സ്റ്റല്ലേർസ് ജെ എന്ന പക്ഷിക്ക് ലാറ്റിൻ ഭാഷയിൽ പറയുന്ന പേരാണ് ജെ. മാത്രമല്ല പാഴ്സിയിൽ ഈ പേരിന്റെ അർത്ഥവും മനോഹരമാണ്.'To come, to bring' എന്നാണ് പാഴ്സിയിൽ ഈ പേരിന് അർത്ഥം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |