SignIn
Kerala Kaumudi Online
Saturday, 20 April 2024 5.29 AM IST

മതവികാരം വ്രണപ്പെടുത്തി,​ കരീന കപൂറിനെതിരെ പുതിയ വിവാദം

kareena-kapoor

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടി കരീന കപൂറിനെതിരെ പരാതിയുമായി ക്രിസ്ത്യൻ സംഘടനകൾ. നടിക്കെതിരെ മഹാരാഷ്ട്ര സിറ്റി പൊലീസിന് ആണ് ഇവർ പരാതി നൽകിയിരിക്കുന്നത്.തന്റെ ഗർഭകാല അനുഭവങ്ങളെ കുറിച്ച് കരീന 'പ്രഗ്‌നൻസി ബൈബിൾ'എന്നപേരിൽ ഒരു പുസ്തകം എഴുതിയിരുന്നു. ഈ പുസ്തകം ക്രിസ്തീയ മതവികാരത്തെവ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആൽഫ ഒമേഗ ക്രിസ്ത്യൻ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിൻഡോയാണ് പരാതി നൽകിയത്.ബൈബിൾ എന്നത് ക്രിസ്തുമതത്തിന്റെ വിശുദ്ധ ഗ്രന്ഥമാണെന്നും അതിനാൽകരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നും പരാതിയിൽ പറയുന്നു. ജൂലൈ
ഒമ്പതിനാണ് കരീനയുടെ പുസ്തകം പ്രകാശനം ചെയ്തത്.ആമിർ ഖാൻ നായകനാകുന്ന ലാൽ സിംഗ് ഛദ്ദയാണ് കരീനയുടേതായി അണിയറയിൽഒരുങ്ങുന്ന ചിത്രം.1994ൽ ടോം ഹാങ്ക്‌സ് നായകനായെത്തിയ 'ഫോറസ്റ്റ് ഗമ്പ്'എന്ന ചിത്രത്തിന്റെ റീമേക്കാണ് ലാൽ സിംഗ് ചദ്ദ.അദ്വൈത് ചന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതുൽ കുൽക്കർണിയാണ്തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഡൽഹി, രാജസ്ഥാൻ,ചണ്ഡിഗഡ്, അമൃത്സർ, കൊൽക്കത്ത എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KAREENA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.