SignIn
Kerala Kaumudi Online
Friday, 19 April 2024 9.55 PM IST

ഒറ്റക്കാലിൽ നിൽക്കുന്നത് പോലെ ജീവിതമെന്ന് കരീന

karina

ബോളിവുഡിന്റെ പ്രിയപ്പെട്ട താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. തങ്ങളുടെ വിശേഷങ്ങൾ കരീന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

തൊഴിലും ജീവിതവും ഒരുപോലെ കൊണ്ടുപോകുന്നതിനെക്കുറിച്ച് കരീന പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു.

തൊഴിലും ജീവിതവും ബാലൻസ് ചെയ്യുന്നത് അക്ഷരാർത്ഥത്തിൽ ഒറ്റക്കാലിൽ നിൽക്കുന്നത് പോലെയാണ്. പക്ഷേ എനിക്ക് യോഗയിൽ നല്ല കഴിവുണ്ട്. ഒരേ തൊഴിലിൽ പ്രവർത്തിക്കുന്ന ഒരു ഭർത്താവിനെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. യാത്രകൾ ഞങ്ങൾ മറ്റൊരാളുടെ സമയം നോക്കി തീരുമാനിക്കുന്നു.

ഞങ്ങളെ പിന്തുണയ്ക്കുന്ന സ്റ്റാഫുകൾ ഉള്ളതാണ് മറ്റൊരു അനുഗ്രഹം. കരീനയുടെ വാക്കുകൾ.

കരീന കപൂറിനും സെയ്ഫ് അലിഖാനും രണ്ട് ആൺമക്കളാണ്. ആറുവയസുകാരൻ തൈമൂർ അലിഖാനും രണ്ടര വയസുകാരൻ ജെഫ് അലി ഖാനും . തൈമൂറിനും ജെഫിനും സമൂഹ മാദ്ധ്യമത്തിൽ ആരാധകർ ഏറെയാണ്. സുജയ്ഘോഷിന്റെ ദ ഡിവോഷൻ ഒഫ് സസ്പെക്ട് എക്സ്, ഹർസാൽ മേത്തയുടെ ദി ബക്കിംഗ് ഹാം മർഡേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് കരീന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KARINA KAPOOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.