രേഖ എന്ന ചിത്രത്തിൽ നായിക വിൻസി അലോഷ്യസ്
അറ്റെൻഷൻ പ്ളീസ്, ഫ്രീഡം ഫൈറ്റ് ആന്തോളജിയിൽ പ്ര.തൂ.മു എന്ന ചിത്രവും ഒരുക്കിയ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്യുന്ന രേഖ എന്ന ചിത്രത്തിൽ വിൻസി അലോഷ്യസ് നായിക. വിഷ്ണു ഗോവിന്ദാണ് മറ്റൊരു പ്രധാന താരം.രേഖ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് വിൻസി അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഏപ്രിൽ 25ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കും.
തമിഴിലെ ശ്രദ്ധേയ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റോൺ ബെഞ്ച് പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള സംരംഭം കൂടിയാണ്. പിസാ, പേട്ട, ജഗമേ തന്തിരം, മഹാൻ എന്നിവയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രങ്ങൾ. കാസർകോട് നടക്കുന്ന ഒരു കഥയാണ് രേഖയുടെ പ്രമേയം. പൂർണമായി കൊച്ചിയിൽ ഒരുങ്ങുന്ന ചിത്രത്തിന് ഇരുപത്തിഅഞ്ചുദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |