കത്രീനയിൽ തനിക്ക് ഇഷ്ടമില്ലാത്ത കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞ് ആലിയ ഭട്ട്. നടനും ആലിയയുടെ കാമുകനുമായ രൺബീർ കപൂറിന്റെ മുൻ കാമുകിയാണ് കത്രീനയെങ്കിലും ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. കത്രീനയുടെയും വിക്കി കൗശലിന്റെ കല്യാണംബോളിവുഡിൽ ഒരുങ്ങുന്ന ഈ സമയത്ത് തനിക്ക് കത്രീനയിൽ ഇഷ്ടമില്ലാത്ത സ്വഭാവത്തെ കുറിച്ച് ആലിയ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. മെസേജ് അയച്ചാലോ കാൾ ചെയ്താലോ പ്രതികരിക്കാത്ത സ്വഭാവമാണ് കത്രീനയുടെ ഇഷ്ടപ്പെടാത്ത സ്വഭാവമെന്നാണ് ആലിയ പറഞ്ഞിരിക്കുന്നത്. മെസേജ് അയച്ചു കഴിഞ്ഞാൽ , അത് കത്രീന കണ്ടു എന്നും നമുക്ക് മനസ്സിലാവും. എന്നാൽ അതിനോട് പ്രതികരിക്കാതിരിയ്ക്കുമ്പോൾ ദേഷ്യം വരുമെന്നും ആലിയ പറഞ്ഞു. കത്രീന തന്റെ വികാരങ്ങൾ അധികം പുറത്തുകാണിക്കാത്തതും വിഷമംതോന്നിയിട്ടുണ്ടെന്ന് ആലിയ കൂട്ടിച്ചേർത്തു. ജീ ലെ സാറ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |