കാവൽ ഡിസംബർ 23ന്
മലയാളത്തിലെ ഈ വർഷത്തെ ഏറ്റവുംവലിയ ഹിറ്റായ ദുൽഖർ സൽമാൻ ചിത്രം കുറുപ്പും മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റിലൊരുങ്ങിയ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹവും ഡിസംബർ 17 വെള്ളിയാഴ്ച ഒ.ടി.ടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യും.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് നെറ്റ് ഫ്ളിക്സിലും പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ആമസോൺ പ്രൈമിലുമാണ് റിലീസ് ചെയ്യുന്നത്.സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച കാവൽ ഡിസംബർ 23ന്നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും.ക്രിസ്മസ് പ്രമാണിച്ച് മൂന്ന് ചിത്രങ്ങളാണ് ഡയറക്ട് ഒ.ടി.ടി റിലീസായെത്തുന്നത്. ദിലീപ് - നാദിർഷാ ടീമിന്റെ കേശു ഈ വീടിന്റെ നാഥൻ സിഡ്നി പ്ളസ് ഹോട്ട് സ്റ്റാറിലും ബേസിൽജോസഫ് - ടൊവിനോ തോമസ് ടീമിന്റെ മിന്നൽ മുരളി നെറ്റ്ഫ്ളിക്സിലും ജൂണിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത് ജോജു ജോർജ്, അർജുൻ അശോകൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളവതരിപ്പിക്കുന്ന മധുരം സോണി ലൈവിലും ഡിസംബർ 24ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |