ദിലീപിനെ നായകനാക്കി നാദിർഷ ആദ്യമായി സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ ഡിസംബർ 31ന് ഡിസ്നി പ്ളസ് ഹോട് സ്റ്റാറിൽ റിലീസ് ചെയ്യും.രണ്ടു ഗെറ്റപ്പുകളിൽ ദിലീപ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ഒന്നു അറുപതു പിന്നിട്ട കഥാപാത്രമാണ്. ഉർവശി ആണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, സലിംകുമാർ, ഹരിശ്രീ അശോകൻ, കലാഭവൻ ഷാജോൺ, ഹരീഷ് കണാരൻ, ശ്രീജിത് രവി, ജാഫർ ഇടുക്കി, കോട്ടയം നസീർ, ഗണപതി, അനുശ്രീ, സ്വാസിക എന്നിവരാണ് കുടുംബ പശ്ചാത്തലത്തിൽ നർമ്മത്തിൽ ചാലിച്ച ചിത്രത്തിലെ മറ്റു താരങ്ങൾ. സജീവ് പാഴൂരാണ് തിരക്കഥാകൃത്ത്. നാഥ് ഗ്രൂപ്പ് നിർമ്മിക്കുന്ന ചിത്രത്തിന് അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി.കെ. ഹരിനാരായണൻ, ജ്യോതിഷ്, നാദിർഷ എന്നിവരുടേതാണ് ഗാനങ്ങൾ. നാദിർഷ തന്നെയാണ് സംഗീത സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |