തമിഴകത്തിന്റെ ബ്രഹ്മാണ്ഡ സംവിധായകൻ ഷങ്കർ ഒരുക്കുന്ന ആദ്യ തെലുങ്കു ചിത്രത്തിൽ ബോളിവുഡ് താരം കിയാര അദ്വാനി നായികയാകുന്നു. ഫഗ്ലി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ കിയാര അദ്വാനി എം.എസ്. ധോണി- ദ അൺ ടോർഡ് സ്റ്റോറി, തെലുങ്കിൽ ഭാരത് എന്ന നേനു, വിനയ വിധേയ രാമ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
രാംചരൺ തേജ നായകനാകുന്ന ചിത്രത്തിലെ നായികയായി ഷങ്കർ ആദ്യം തീരുമാനിച്ചിരുന്നത് രശ്മിക മന്ദാനയയായിരുന്നുവെങ്കിലും ഒടുവിൽ കിയാര അദ്വാനിക്ക് നറുക്ക് വീഴുകയായിരുന്നു. കിയാര രാംചരണിന്റെ നായികയാകുന്നത് ഇത് രണ്ടാം തവണയാണ്. ദിൽരാജുവാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഷങ്കർ - രാംചരൺ ചിത്രം നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |