പ്രഭാസും താനും പ്രണയത്തിലെന്ന വാദം തെറ്റെന്ന് ബോളിവുഡ് നടി കൃതി സനോൻ.
വരുൺ ധവാന്റെ ഭേഡിയ എന്ന ചിത്രത്തിൽ കൃതി സനോൻ ആണ് നായിക. ചിത്രത്തിന്റെ പ്രചാരണാർത്ഥം കൃതിയും വരുണും ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. കരൺ ജോഹറുമായി സംസാരിക്കവെയാണ് വരുൺ പ്രഭാസിനെക്കുറിച്ച് പറഞ്ഞത്. പരിപാടിയുടെ പട്ടികയിൽ കൃതിയുടെ പേര് കാണുന്നില്ലെന്ന് കരൺ ജോഹർ. കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് കാണാത്തതെന്നും ആ വ്യക്തി മുംബയ്യിൽ ദീപിക പദുകോണിനൊപ്പം അഭിനയിക്കുകയാണെന്നും വരുൺ പറഞ്ഞു. കാർത്തിക് ആര്യനൊപ്പവും പ്രഭാസിനൊപ്പവും കൃതി നന്നായി അഭിനയിക്കുന്നുണ്ട്. എന്നാൽ ഏറ്റവും നന്നായി കാണുന്നത് പ്രഭാസിനൊപ്പമാണ്. വരുൺ പറഞ്ഞു. ആദിപുരുഷ് സിനിമയിൽ പ്രഭാസിന്റെ നായികയാണ് കൃതി. ഇൗ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് ആരാധകർ പറയുന്നത്. കൃതി പ്രഭാസിന്റെ ജീവിത നായികയാവുമോ എന്ന് അവർ ഉറ്റുനോക്കുകയായിരുന്നു. എന്നാൽ പ്രതികരണവുമായി കൃതി എത്തിയതോടെ ആരോപണങ്ങളുടെ മുന ഒടിഞ്ഞു.
ബോളിവുഡ് താരങ്ങളായ ടൈഗർ ഷെറഫ്, കാർത്തിക് ആര്യൻ എന്നിവരുമായി ഡേറ്റിങിലായിരുന്നു കൃതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |