SignIn
Kerala Kaumudi Online
Friday, 19 April 2024 1.19 PM IST

ആറാം പാതിരാ അടുത്ത വർഷം

നേട്ടങ്ങളുടെ യാത്രയിൽ കുഞ്ചാക്കോ ബോബൻ

mm

കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ച വിജയം നേടിയ അഞ്ചാം പാതിരയുടെ രണ്ടാംഭാഗമായ ആറാം പാതിരാ അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫഫനും സംവിധായകൻ മിഥുൻ മാനുവൽ തോമസിനും ഒപ്പമുള്ള ചിത്രം കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.

മാജിക്കൽ പാതിര, ദൈവകൃപയാൽ , 2023 വലുതും മികച്ചതുമാകും. പാർട്ണേഴ്സ് ഇൻ ക്രൈം എന്ന് കുഞ്ചാക്കോ ബോബൻ കുറിക്കുകയും ചെയ്തു. അഞ്ചാംപാതിരയുടെ തുടർച്ചയല്ല, മറിച്ച് അഞ്ചാം പാതിരയിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച അൻവർ ഹുസൈൻ എന്ന കഥാപാത്രം പുതിയൊരു കേസ് അന്വേഷണം നടത്തുന്നതാണ് പ്രമേയം.ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിച്ചത്. മികച്ച ഒരു സസ്‌പെൻസ് ത്രില്ലർ ആയിരുന്നു അഞ്ചാം പാതിരാ. അതേസമയം കുഞ്ചാക്കോ ബോബൻ നായകനായ ന്നാ താൻ കേസ് കൊട് മികച്ച വിജയം നേടി മുന്നേറുകയാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രം അമ്പതുകോടി ക്ളബ് കടന്ന് യാത്ര തുടരുകയാണ്. കുഞ്ചാക്കോ ബോബന്റെ മറ്റൊരു മികച്ച കഥാപാത്രമാണ് കൊഴുമ്മൽ രാജീവൻ . ഒറ്റ് ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. തീവണ്ടിക്കുശേഷം ടി.പി. ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലർ പശ്ചാത്തലമാണ് . 25 വർഷത്തിനുശേഷം അരവിന്ദ് സ്വാമി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് .തിരുവോണ ദിനമായ 8ന് റിലീസ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHACKOCHEN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.