SignIn
Kerala Kaumudi Online
Thursday, 25 April 2024 1.00 PM IST

യോഗിബാബുവിന്റെ നായികയാകാൻ ലക്ഷ്മി മേനോൻ

yogi

മലയാളി നായിക ലക്ഷ്മി മേനോൻ തമിഴകത്തിന്റെ സൂപ്പർ കൊമേഡിയൻ യോഗി ബാബുവിന്റെ നായികയാകാനൊരുങ്ങുന്നു.
മുരുകേഷ് ഭൂപതി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിലാണ് ലക്ഷ്മി മേനോൻ യോഗിബാബുവിന്റെ നായികയാകുന്നത്.

കുംകി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന ലക്ഷ്മി
മേനോൻ. സുന്ദരപാണ്ഡ്യൻ, പാണ്ഡ്യനാട്, കൊമ്പൻ തുടങ്ങിയ
ചിത്രങ്ങളിലും ദിലീപിന്റെ നായികയായി അവതാരത്തിലും അഭിനയിച്ചിട്ടുണ്ട്.

തല അജിത്തിന്റെ അനിയത്തിയായി അഭിനയിച്ച വേതാളവും ഹിറ്റായിരുന്നു. ഒരു
ഗായിക കൂടിയായ ലക്ഷ്മി മേനോൻ ആലപിച്ച ഒരു ഊർല രണ്ട് രാജാ എന്ന
ചിത്രത്തിലെ കുക്കുറു സോങ്ങ് ഹിറ്റായിരുന്നു. അഭിനയത്തിനും സംഗീതത്തിനും
പുറമേ നല്ലൊരു നർത്തകി കൂടിയാണ് ലക്ഷ്മി.

രജനികാന്ത്, അജിത്, വിജയ്, ധനുഷ്, ശിവകാർത്തികേയൻ, വിജയ് സേതുപതി
എന്നിങ്ങനെ ഒട്ടുമിക്ക മുൻനിര നടന്മാരോടൊപ്പവും അഭിനയിച്ചിട്ടുള്ള
താരമാണ് യോഗി ബാബു കോമഡി റോളുകൾക്കൊപ്പം തന്നെ സീരിയസ് റോളുകളും ഒരു
പോലെ കൈകാര്യം ചെയ്യാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്. . വലിമൈ, ബീസ്റ്റ്,
കടൈസി വിവസായി, അയളാൻ, ബൊമ്മൈ നായകി, കാസെത്താൻ കടവുളട എന്നിവയാണ്
യോഗിയുടെ പുതിയ ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAKSHMI MENON
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.