ഹോളിവുഡ് ക്ളാസിക്കുകളിലൊന്നായ ടോം ഹാങ്ക്സ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കായ ലാൽസിംഗ് ഛദ്ദയുടെ പുതിയ ഷെഡ്യൂൾ കാശ്മീരിൽ തുടങ്ങി. ആമിർഖാൻ ടൈറ്റിൽ റോളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ തെലുങ്ക് താരം നാഗചൈതന്യയും ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. ദക്ഷിണേന്ത്യക്കാരനായ ബാല എന്ന കഥാപാത്രത്തെയാണ് ലാൽസിംഗ് ഛദ്ദയിൽ നാഗചൈതന്യ അവതരിപ്പിക്കുന്നത്.
പാരമൗണ്ട് പിക്ചേഴ്സ്, വയാകോം 18 എന്നീ നിർമ്മാണക്കമ്പനികളുമായി ചേർന്ന് ആമിർഖാൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദ്രനാണ്. കാൽനൂറ്റാണ്ട് മുൻപ് റിലീസായ ഫോറസ്റ്റ് ഗംപിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയാണ് ലാൽ സിംഗ്ഛന്ദ ഒരുക്കുന്നത്. മൂന്ന് വർഷം മുൻപാണ് ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് അവകാശം ആമിർഖാൻ സ്വന്തമാക്കിയത്. ഇന്ത്യയിലെ നൂറിലേറെ ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യാനാണ് തീരുമാനം.
ഷാരൂഖ്ഖാനും സൽമാൻഖാനും ചിത്രത്തിൽ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കരീനകപൂറാണ്നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |