കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഭാവനയെ ക്ഷണിച്ചതിനെ പ്രശംസിച്ച് നടി ലിസി. ' 26-ാമത് ചലച്ചിത്ര മേളയിലെ അതിഥിയായി ഭാവനയെ ക്ഷണിക്കുന്നതിന് നേതൃത്വം നൽകിയ മുഴുവൻ സംഘാംഗങ്ങൾക്കും അഭിനന്ദനങ്ങൾ. എഴുന്നേറ്റുനിന്ന് നിറഞ്ഞ കരഘോഷത്തോടെ ഭാവനയെ സ്വീകരിച്ച ആ സദസിന് എന്റെ ആദരം. ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്ന അപൂർവ്വം ചില നിമിഷങ്ങളാണ് ഇത്. ' സമൂഹമാദ്ധ്യമത്തിൽ ലിസി കുറിച്ചു.ഒരു കാലത്ത് മലയാളത്തിലെ പ്രിയ നായികയായിരുന്നു ലിസി. അഭിനയരംഗത്തുനിന്നു വിട്ടു നിൽക്കുന്ന താരം സമൂഹമാദ്ധ്യമങ്ങളിൽ സജീവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |