'ലൂയിസ് " എന്ന ത്രില്ലർ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി ഇന്ദ്രൻസ് എത്തുന്നു. ശ്രീനിവാസനെയാണ് ലൂയിസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്നത്. ശ്രീനിവാസൻ രോഗ ബാധിതനാകുന്നതിന് മുൻപ് ലൂയിസിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നതാണ്. ശ്രീനിവാസൻ അഭിനയിക്കേണ്ട രംഗം ബാക്കിനിറുത്തി ചിത്രീകരണം പൂർത്തിയാക്കി.
ആരോഗ്യ കാരണങ്ങളാൽ ശ്രീനിവാസന് വിശ്രമം ആവശ്യമുള്ളതിനാലാണ് കഥാപാത്രം ഇന്ദ്രൻസിന് നൽകുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ഏറെ അഭിനയസാധ്യതയുള്ള ശക്തമായ കഥാപാത്രമാണ് ലൂയിസ്. സായ്കുമാർ, ജോയ് മാത്യു, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ്, രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്, ശശാങ്കൻ, രാജേഷ് പറവൂർ, ബിട്ടു തോമസ്, സിയാദ് അബ്ദുള്ള, ലെന, ദിവ്യ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ തുടങ്ങി നീണ്ട താരനിര അണിനിരക്കുന്നു.
ഷാബു ഉസ്മാൻ കോന്നി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. മനു ഗോപാൽ തിരക്കഥ ഒരുക്കുന്നു. ഛായാഗ്രഹണം: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്ട്, രാജീവ് ശിവ, ഗാനരചന: മനു മഞ്ജിത്, ഷാബു ഉസ്മാൻ കോന്നി ആലാപനം: നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആർട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം പ്രൊഡക്ഷൻ കൺട്രോളർ: ഹസ്മീർ അരോമ, കോറിയോഗ്രാഫി: ജയ്, ഡിസൈൻ : നൗഫൽ കുട്ടിപ്പെൻസിൽ, പി.ആർ.ഒ: അയ്മനം സാജൻ, മീഡിയ പ്ലാനിങ് ആൻഡ് മാർക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |