SignIn
Kerala Kaumudi Online
Thursday, 25 April 2024 6.41 PM IST

ജയൻ രാഗമാലിക പുരസ്കാരം എം. ജയചന്ദ്രന്

ചലച്ചിത്ര മാദ്ധ്യമ പുരസ്കാര സമർപ്പണവും 16ന്

mm

അനശ്വര നടൻ ജയന്റെ അനുസ്‌മരണത്തോടനുബന്ധിച്ച് ജയൻ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 14-ാംമത് 'ജയൻ സ്‌മൃതി 2022' ന്റെ ജയൻ രാഗമാലിക പുരസ്കാരം സംഗീത സംവിധായകൻ എം.ജയചന്ദ്രന് നൽകി ആദരിക്കുമെന്ന് രക്ഷാധികാരിയും കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ 16ന് വൈകിട്ട് 4 ന് വെള്ളയമ്പലം പഞ്ചായത്ത് എ.സി ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ 2021 ലെ ചലച്ചിത്ര മാദ്ധ്യമ പുരസ്കാര സമർപ്പണവും നടക്കും.

ജനപ്രിയ ചിത്രം ഹൃദയം,​മികച്ച നടൻ ഇന്ദ്രൻസ്(ഹോം)​,​മികച്ച നടി അന്ന ബെൻ(സാറാസ്) മികച്ച സംവിധായകൻ ജൂഡ് ആന്തോണി(സാറാസ്)​,​മികച്ച നിർമ്മാതാവ് ജോബി.പി.സാം(ജിബൂട്ടി)​​,​മികച്ച സംഗീത സംവിധായകൻ ദീപക് ദേവ്(ജിബൂട്ടി)​ എന്നിവർക്കാണ് ചലച്ചിത്ര രംഗത്തെ പുരസ്കാരം .

കലാ -രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനം സാംസ്കാരികമന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ദൃശ്യമാദ്ധ്യമ രംഗത്തെ പ്രശസ്ത വ്യക്തികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കും. തുടർന്ന് പിന്നണി ഗായകർ നയിക്കുന്ന ഗാനമേള. വയലിൻ ഫ്യൂഷൻ എന്നിവയും ഉണ്ടാവും. ശ്രീകുമാരൻ തമ്പിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ സുകു പാൽക്കുളങ്ങര, പ്രസിഡന്റ് ജഗ്ഗീർ ബാബു, സെക്രട്ടറി ബിജു, ജനറൽ സെക്രട്ടറി മോനി കൃഷ്ണ, വൈസ് പ്രസിഡന്റ് വർക്കല രാജീവ്, ട്രഷറർ സജി എസ്, ഉപദേശക സമിതി അംഗങ്ങളായ ഷാജഹാൻ, ബാബു ചാല എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DD
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.