ടേക്ക്ഒാഫിനുശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രത്തിന് അറിയിപ്പ് എന്ന് പേരിട്ടു. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മഹേഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. സാനു ജോൺ വർഗീസാണ് ഛായാഗ്രഹണം. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, തട്ടിൽപുറത്ത് അച്യുതൻ, ചാർലി, തണ്ണീർമത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങൾക്കുശേഷം ഷെബിൻ ബക്കറാണ് അറിയിപ്പ് നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഉദയ സ്റ്റുഡിയോയിൽ മഹേഷ് നാരായണനും നിർമ്മാണ പങ്കാളികളാണ്. ശ്രീലങ്കയും ഭോപ്പാലുമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളെന്ന് അറിയുന്നു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴിയാണ് അവസാനം തിയേറ്ററിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം. പട, ഒറ്റ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |