രണ്ടുവയസുകാരി മകൾക്കൊപ്പം മുംബെയ്യിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ നേരിട്ട ദുരനുഭവം ട്വീറ്റ് ചെയ്തു നടി മാഹി വിജ്. അപരിചിതൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച മാഹി മലയാളികൾക്ക് പരിചിതയാണ്.
അപരിചിതനായ ഒരു വ്യക്തി മാഹി സഞ്ചരിച്ചിരുന്ന വാഹനത്തിൽ വണ്ടി കൊണ്ടിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു. വണ്ടിയുടെ നമ്പർ വ്യക്തമാക്കുന്ന വീഡിയോ മാഹി പങ്കുവച്ചിട്ടുണ്ട്. 'എന്റെ കാറിൽ വണ്ടി ഇടിപ്പിച്ചു. അയാൾ മോശമായി പെരുമാറി. ബലാത്സംഭ ഭീഷണി ഉയർത്തി. ഞങ്ങൾക്ക് ഭീഷണിയായ ഇയാളെ കണ്ടുപിടിക്കാൻ പൊലീസ് സഹായിക്കണം." എന്ന് വീഡിയോയ്ക്കൊപ്പം മാഹി കുറിച്ചു. ട്വീറ്റിന് മറുപടിയായി പൊലീസ് എത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷൻ സന്ദർശിച്ച് പരാതി നൽകാൻ പൊലീസ് ഉപദേശിച്ചു. വർളി സ്റ്റേഷനിൽ പോയി എന്ന് മാഹി മറുപടി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |