പ്രഭാസ് ചിത്രം രാജ ഡീലക്സിൽ മാളവിക മോഹൻ നായികയായി എത്തുന്നു. ഭലേ ഭലേ മഗഡിർവായ് എന്ന തെലുങ്ക് ചിത്രം ഒരുക്കിയ മാരുതി ആണ് രാജ ഡീലക്സ് എന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധാനം. മാരുതി പ്രോജക്ട് കെ എന്ന ചിത്രം പൂർത്തിക്കിയ ശേഷം പ്രഭാസ് രാജ ഡീലക്സിൽ ജോയിൻ ചെയ്യും. കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ആണ് റിലീസിന് ഒരുങ്ങുന്ന പ്രഭാസ് ചിത്രം. ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ പ്രഭാസിന് ആരാധകർ ഏറെയാണ്.
അടുത്തിടെ എത്തിയ പ്രഭാസ് ചിത്രം രാധേശ്യാം പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. എന്നാൽ സലാർ അത് നികത്തുമെന്ന് കരുതുന്നവരാണ് ഏറെ. സലറാറിൽ പൃഥ്വിരാജാണ് പ്രതിനായകൻ.
കഥാപാത്രമാവാൻ എത്ര കഠിനാദ്ധ്വാനത്തിനും തയാറാകുന്ന താരമാണ് പ്രഭാസ്. ബാഹുബലിക്കുവേണ്ടി മൂന്നു വർഷത്തെ കഠിനാദ്ധ്വാനമുണ്ട്.ഈശ്വർ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസിന്റെ അരങ്ങേറ്രം. വർഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |