ബ്ലൂ ജീൻസും നിയോൺ ഗ്രീൻ ടാങ്ക് ടോപ്പുമണിഞ്ഞ് മാളവിക മോഹനൻ വാക്സിൻ എടുക്കാൻ എത്തിയപ്പോൾ അവിടെയുള്ളവരുടെ കണ്ണുകൾ മുഴുവൻ മാളവികയിലായിരുന്നു.
ദുൽഖർ സൽമാൻ നായകനായ പട്ടംപോലെയിൽ മലയാളികൾ കണ്ട മാളവികയല്ല ഇന്ന് ബോളിവുഡ് താരങ്ങളടക്കം ഉറ്റുനോക്കുന്ന മാളവിക. ചുരുങ്ങിയ സിനിമകളിൽ മാത്രം മുഖം കാണിച്ച മാളവികയ്ക്ക് പിറകെ ഇൻസ്റ്റാഗ്രാമിൽ മൂന്ന് മില്യൺ ഫോള്ളോവേഴ്സുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർക്കൊപ്പം താരങ്ങളും ഏറ്റെടുക്കാറുണ്ട്.
രജനികാന്തിനൊപ്പം പേട്ട സിനിമയിൽ അഭിനയിച്ചാണ് മാളവിക തമിഴിൽ ചുവടുവയ്ക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ തമിഴ് സിനിമ പ്രേമികൾക്ക് മാളവിക പ്രിയങ്കരിയായി. അഭിനയജീവിതത്തിന്റെ തുടക്കക്കാലത്ത് വിഖ്യാത ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ ബിയോണ്ട് ദി ക്ളൗഡ്സ് എന്ന ചിത്രത്തിൽ മാളവിക നായികയായി.
കഴിഞ്ഞ വർഷം ഇറങ്ങിയ വിജയ് യുടെ സൂപ്പർഹിറ്റ് ചിത്രം മാസ്റ്ററിലും മാളവിക നായികയായിരുന്നു. വിജയ്ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം 'ഹീറോ", കാർത്തിക് നരേൻ–ധനുഷ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന പേരിടാത്ത ചിത്രവുമാണ് മാളവികയുടെ പുതിയ സിനിമകൾ.
ഇനിയും മലയാളത്തിലേക്ക്
മാളവികയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് നമ്മുടെ പ്രേക്ഷകർ കാത്തിരിക്കുന്നു. പ്രമുഖ സിനിമോട്ടോഗ്രാഫർ കെ യു മോഹനനന്റെ മകളായ മാളവിക എപ്പോഴാണ് ഇനി മലയാളത്തിൽ അഭിനയിക്കുക എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. പട്ടം പോലെയ്ക്ക് ശേഷം നിർണായകം എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദറിലും മാളവിക അഭിനയിച്ചു.
ഫാഷൻ ഐക്കൺ
മാളവിക അണിയുന്ന എല്ലാ ഔട്ട്ഫിറ്റും ഫാഷൻ ലോകത്തെ ചൂടുള്ള ചർച്ചയാവാറുണ്ട്. നേരത്തെ താരം ഗ്ലാമറസായി എത്തിയപ്പോൾ ബോളിവുഡ് നടിമാരെ മറികടക്കുന്ന ലുക്ക് എന്ന് ഫാഷൻ ലോകം പറഞ്ഞു.
ബോളിവുഡ് താരം രാധിക ആപ്തയ്ക്കൊപ്പം പ്രമുഖ മാഗസിന്റെ കവർ ചിത്രമായി മാളവിക എത്തിയതും കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡേൺ ഔട്ട്ഫിറ്റിലായാലും സാരിയിലായാലും മാളവിക ഹോട്ട് ലുക്ക് തന്നെയാണ്.താൻ സിംഗിൾ ജീവിതം അടിച്ചു പൊളിക്കുകയാണെന്ന് നടി അടുത്തിടെ പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |