തനിക്ക് ബോയ് ഫ്രണ്ടില്ല.മികച്ച വേഷങ്ങളും ലഭിക്കുന്നില്ല.ബോളിവുഡ് താരം മല്ലിക ഷെരാവത്തിന്റെ വെളിപ്പെടുത്തൽ
'എന്നെ സിനിമയിൽ പിന്താങ്ങാൻ ബോയ് ഫ്രണ്ടോ മറ്റാരെങ്കിലുമോയില്ല. മികച്ച വേഷങ്ങളിലേക്ക് നിർദേശിക്കാനും ആരുമില്ല. എന്നാൽ ഞാൻ ഇതിനോടൊക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഞാൻ എനിക്ക് ഇഷ്മടുള്ള രീതിയിൽ ജീവിക്കും. മറ്റു ഒരുപാട് കാര്യങ്ങൾ ഞാൻ ചെയ്തു.'സിനിമയിലേക്ക് മടങ്ങി എത്താൻ മല്ലിക ഷെരാവത്ത് വൈകുകയാണോ എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയാണ്.
സിനിമയുടെ ഭാഗമായി തുടരുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും മല്ലിക പറയുന്നു. മോഡലിംഗ് രംഗത്തുനിന്നാണ് റീമ ലാംബ എന്ന പേര് മാറ്റി മല്ലിക എന്നു സ്വീകരിച്ച് എത്തുന്നത്. അമ്മയുടെ പേരിൽനിന്നാണ്ഷെരാവത്ത് സ്വീകരിച്ചത്. 2003ൽ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് പ്രവേശം. മർഡർ എന്ന ചിത്രത്തിലൂടെയാണ് മല്ലിക ശ്രദ്ധേയാവുന്നത്.
ഹോളിവുഡ് സിനിമയായ അൺഫെയ്ത്തുഫുൾ എന്ന ചിത്രത്തിന്റെ പകർപ്പായിരുന്നു മർഡർ. അഭിനയജീവിതത്തിൽ വഴിത്തിരിവായത് 2006ൽ എത്തിയ പ്യാർ കെ സൈഡ് ഇഫക്ട് എന്ന ചിത്രമാണ്. പിന്നീട് ബോളിവുഡിൽ തിരക്കേറി. ജാക്കിച്ചാൻ നായകനായ മിത്ത് എന്ന ചിത്രത്തിലും മല്ലിക അഭിനയിച്ചിട്ടുണ്ട്. കമൽ ചിത്രം ദശാവതാരത്തിലൂടെ തമിഴിലും കന്നട, ഇംഗ്ളീഷ് ഭാഷകളിലും അഭിനയിച്ച മല്ലികയുടെ ഒടുവിൽ തിയേറ്ററിൽ എത്തിയ ചിത്രം സീനത്താണ്. ദ സ്റ്റോറി, ബൂ സബകി ഫട്ടാജി എന്നീ വെബ് സീരിസിൽ സാന്നിദ്ധ്യം അറിയിച്ച മല്ലിക രണ്ടു വർഷമായി സിനിമയിൽ അഭിനയിക്കുന്നില്ല.പൈലറ്റ് കരൺസിംഗ് ഗില്ലിനെ 1997ൽ വിവാഹം കഴിച്ച മല്ലിക ഇപ്പോൾ വിവാഹമോചിതയാണ്.
2017 മുതൽ ഫ്രഞ്ച് റീയൽ എസ്റ്രേറ്റ് ഏജന്റ് സിറിൾ ആക്സഫാൻസുമായി ഡേറ്റിംഗിലാണ് താരം. മല്ലികയുടെ പുതിയ വെളിപ്പെടുത്തലിനെ തുടർന്ന് ബോളിവുഡിൽനിന്ന് ഇതുവരെ പ്രതികരണം വന്നിട്ടില്ല. പുതിയ താരറാണിമാരുടെ വരവ് മല്ലികയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയതെന്ന് അടക്കം പറച്ചിലുണ്ട്. മല്ലികയ്ക്ക് ഇപ്പോൾ വയസ് 44.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |