ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിന്റെ ചിത്രീകരണം നാളെ എറണാകുളത്ത് പൂർത്തിയാകും.മമ്മൂട്ടിയുടെ രംഗങ്ങൾ കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. മമ്മൂട്ടി ഭീഷ്മവർദ്ധൻ എന്ന സവിശേഷതകളേറെയുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, നിസ്താർ, ജിനു എബ്രഹാം, നദിയാമൊയ്തു, തെലുങ്ക് താരം അനസൂയ ഭരദ്വാജ്, വീണാ നന്ദകുമാർ, ലെന, മാലാ പാർവതി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ഭീഷ്മപർവ്വത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് റിലീസ് ചെയ്തത്. ബിഗ് ബി റിലീസായി പതിനാല് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ഭീഷ്മപർവ്വം ഫെബ്രുവരിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ബിഗ് ബിയുടെ തുടർച്ചയായ ബിലാൽ കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നതിനാലാണ് മമ്മൂട്ടിയുമൊത്ത് മറ്റൊരു ചിത്രം ചെയ്യാൻ അമൽ നീരദ് തീരുമാനിച്ചത്. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഭീഷ്മപർവ്വത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ആനന്ദ് സി. ചന്ദ്രനാണ്. സംഗീതം: സുഷിൻ ശ്യാം.
അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ഭീഷ്മപർവ്വത്തിന്റെ രചന നിർവഹിക്കുന്നത്. അഡിഷണൽ സ്ക്രീൻ പ്ളേ: രവിശങ്കർ. പി.ടി, അഡിഷണൽ ഡയലോഗ്സ്: ആർ.ജെ. മുരുകൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽബാബു, വസ്ത്രാലങ്കാരം: സമീറാ സനീഷ്, സൗണ്ട് ഡിസൈൻ: തപസ് നായിക്ക്, ആക്ഷൻ കൊറിയോഗ്രാഫി: സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ : ലിനു ആന്റണി.
അതേസമയം ഭീഷ്മപർവം പൂർത്തിയാക്കിയ മമ്മൂട്ടി കഴിഞ്ഞ ദിവസം മുതൽ നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിൽ അഭിനയിച്ചു തുടങ്ങി. പാർവതി തിരുവോത്താണ് ഇൗ ചിത്രത്തിലെ നായിക.മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് എസ് .ജോർജ് നിർമ്മിക്കുന്ന പുഴുവിന്റെ സഹനിർമ്മാതാവ് ദുൽഖർ സൽമാനാണ്. ഹർഷാദ് , സുഹാസ് , ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. കാമറ തേനി ഇൗശ്വർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |