നൻപകൽ നേരത്ത് മയക്കത്തിൽ നായികയായി രമ്യ പാണ്ട്യൻ
മെഗാസ്റ്റാർ മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒറ്റ ഷെഡ്യൂളിലാണ് ലിജോ ചിത്രീകരണം പൂർത്തിയാക്കിയത്.
കന്യാകുമാരിയിൽ ആരംഭിച്ച ചിത്രം കഴിഞ്ഞ ദിവസം പഴനിയിൽ വെച്ചാണ് പൂർത്തിയായത്.മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.രമ്യ പാണ്ട്യനാണ് നായികയായി എത്തുന്നത്.
ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവ്വഹിക്കുന്നത്. പേരൻപ്, കർണൻ, പുഴു എന്നീ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് കാമറ കൈകാര്യം ചെയ്യുന്നത്.ചുരുളിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |