സി ബി ഐ 5 സിനിമയുടെ സെറ്റിൽ ക്രിസ്മസ് ആഘോഷിച്ച് മമ്മൂട്ടി. സെറ്റിൽ മമ്മൂട്ടിയും സഹതാരങ്ങളും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റ ദൃശ്യങ്ങളാണ് വൈറൽ ആയിരിക്കുന്നത്. കേക്ക് മുറിക്കുന്നതിന് പുറമെ മമ്മൂട്ടി താരങ്ങൾക്ക് ബിരിയാണി വിളമ്പി കൊടുക്കുന്നതും ചിത്രങ്ങളിൽ കാണാം.
സംവിധായകൻ കെ മധു, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി, നിർമ്മാതാവ് എസ് ജോർജ്, മുകേഷ്, രമേഷ് പിഷാരടി, അൻസിബ എന്നിവരെയെയും ചിത്രങ്ങളിൽ കാണാം. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകൻ ശ്യാം ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |