ത്രില്ലർ ഗണത്തിൽപ്പെട്ട ബിഗ് ബഡ്ജറ്റ് ചിത്രം
പുതുവർഷത്തിൽ മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സ്വകാര്യ സന്ദർശനത്തിന് ഒാസ്ട്രേലിയയിൽ പോയ മമ്മൂട്ടി അടുത്ത ദിവസം മടങ്ങി എത്തും.
യുവ ഛായാഗ്രാഹകൻമാരിൽ ശ്രദ്ധേയനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി മമ്മൂട്ടി അഭിനയിക്കുന്നത്. ഇൗമാസം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി മദ്ധ്യം വരെ ഉണ്ടാവും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം. വിജയ് സേതുപതി നായകനാവുന്ന തമിഴ് വെബ്സീരിസിൽ അതിഥി വേഷത്തിൽ മമ്മൂട്ടി എത്തുന്നുണ്ട്. ത്രില്ലർ തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്ന് കാപ്പയ്ക്കുശേഷം നിർമ്മിക്കുന്ന ചിത്രമാണ് മമ്മൂട്ടി, ഡിനോ ഡെന്നിസ് സിനിമ.
നിമിഷ് രവി ആണ് ഛായാഗ്രഹണം. എൻ.എം. ബാദുഷ പ്രൊജക്ട് ഡിസൈനർ. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ടൊവിനോ തോമസ് നായകനാവുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രവും തിയേറ്റർ ഒഫ് ഡ്രീംസ് നിർമ്മിക്കുന്നുണ്ട്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജിനു വി. എബ്രഹാം രചന നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |