അനുജൻ റോബി രാജ് സംവിധായകനാകുന്ന
ചിത്രത്തിലൂടെ പുതിയ വഴി
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത യുവ ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പാലയിൽ തുടക്കമായി. മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തിന് റോബിയുടെ മൂത്ത സഹോദരനും നടനുമായ ഡോ. റോണി ഡേവിഡ് തിരക്കഥാപങ്കാളിയാണ്.മമ്മൂട്ടിയോടൊപ്പം നിരവധി ചിത്രങ്ങളിൽ റോണി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രങ്ങളായ പുതിയ നിയമം, ദ ഗ്രേറ്റ് ഫാദർ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനായിരുന്നു റോബി.വിജയരാഘവൻ, ഡോ. റോണി ഡേവിഡ് ,ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, ദീപക് പറമ്പോൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പുതുവത്സര ദിനത്തിൽ മമ്മൂട്ടി ലൊക്കേഷനിൽ ജോയിൻ ചെയ്യും. ചിത്രത്തിന്റെ കഥ മുഹമ്മദ് ഷാഫിയുടേതാണ്. മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്നാണ് രചന. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിൻ ശ്യാമും എഡിറ്റർ പ്രവീൺ പ്രഭാകറുമാണ്.നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണിത്. എസ്്.ജോർജാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലെ വേഫേയർ ഫിലിംസ് ആണ് വിതരണം കൊച്ചി, കണ്ണൂർ, വയനാട്,അതിരപള്ളി, പൂനെ, മുംബൈ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും.പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പി ആർ ഒ : പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |