സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നടൻ മമ്മൂട്ടിയുടെശബ്ദത്തിൽ കൊവിഡ് സന്ദേശം. ക്ഷമയാണ് ഏറ്റവും വലിയ ആയുധമെന്നും ചെറിയതെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകുമെന്നും താരം ഓർമ്മിപ്പിക്കുന്നു.വിശ്രമമില്ലാതെ പരിശ്രമിക്കുന്ന കൊവിഡ് മുന്നണി പോരാളികൾക്ക് വേണ്ടി ഓരോനിർദ്ദേശങ്ങളും അനുസരിക്കാമെന്നും മമ്മൂട്ടി പറയുന്നു.ഇത് നിശബ്ദതയല്ല,തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേതുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്നയോദ്ധാക്കൾക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിർദേശവും. ചെറിയതെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം-മമ്മൂട്ടിയുടെ വാക്കുകൾ മമ്മൂട്ടിയുടെ കോവിഡ് സന്ദേശം ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. സിനിമ മേഖലയിൽ നിന്നുംപുറത്തുമുള്ള നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |