തരംഗമായി വീണ്ടും മമ്മൂട്ടിയുടെ ചിത്രം
ഇൻസ്റ്റഗ്രാമിൽ ഇടിമുഴക്കമായി വീണ്ടും മമ്മൂട്ടിയുടെ ചിത്രം. കഴിഞ്ഞ ദിവസം വൈകിട്ട് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച ചിത്രം താരങ്ങളും ആരാധകരും ഏറ്റെടുത്തതോടെ നിമിഷങ്ങൾക്കകം തരംഗമായി മാറി.പൃഥ്വിരാജ്, മഞ്ജുവാര്യർ, ടൊവിനോ തോമസ്, നസ്രിയ, രജീഷാവിജയൻ, ഉണ്ണിമുകുന്ദൻ, മീരാനന്ദൻ, അജയ് വാസുദേവ്, രഞ്ജിനി ജോസ്, ശിന്ദ്ര, റീനു മാത്യൂസ്, വിനീത് കുമാർ, ആൻസൺ പോൾ, ജ്യുവൽമേരി, മൈഥിലി, ആൻ അഗസ്റ്റിൻ, നീരജ് മാധവ്, സൗബിൻ ഷാഹിർ, സനുഷ, പ്രിയങ്കാ നായർ, അതിഥി രവി, ദിവ്യപ്രഭ, അനുമോൾ, മുന്ന, മാളവിക മേനോൻ, നിരഞ്ജന അനൂപ്, നയന എൽസ, കൃഷ്ണപ്രഭ, സാനിയ അയ്യപ്പൻ, രാധിക, മാന്യ, ശിവദ അപർണാദാസ്, ഗിന്നസ് പക്രു, ആന്റോ ജോസഫ്, കൃഷ്ണശങ്കർ തുടങ്ങി സിനിമാരംഗത്തെ നിരവധി പേർ ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടി പങ്കുവച്ച ഫോട്ടോ ലൈക്ക് ചെയ്തിട്ടുണ്ട്.ഒരു പുസ്തക ശേഖരത്തിന് മുന്നിൽ നിൽക്കുന്ന പോട്രെയ്റ്റ് ഫോട്ടോ അറിവിന്റെ കടൽ, ഒരു തുള്ളിയെങ്കിലും വായിക്കണമെന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.ഒരു ദിവസത്തിനുള്ളിൽ ആറ് ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ മാത്രം ഈ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്. ഫേസ്ബുക്കിലും മമ്മൂട്ടി ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |