SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.19 PM IST

മമ്മൂട്ടി ശനിയാഴ്ച മുതൽ വീണ്ടും കാമറയ്ക്ക് മുന്നിൽ

mammotty

അമൽ നീരദിന്റെ ഭീഷ്‌മപർവ്വത്തിന് ഇനി 12 ദിവസത്തെ ഡേറ്റ്

രണ്ടാം ലോക്ഡൗണിൽ വീണ്ടും 'ലോക്കാ"യിപ്പോയ സിനിമാ ചിത്രീകരണങ്ങൾ കേരളത്തിൽ പുനരാരംഭിച്ചത് അടുത്തിടെയാണ്. മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബ്രോ ഡാഡി ഉൾപ്പെടെയുള്ള ചില ചിത്രങ്ങൾ ചിത്രീകരണാനുമതി ലഭിക്കാൻ വൈകിയതിനാൽ ഇതര സംസ്ഥാനങ്ങളിലേക്ക് ഷൂട്ടിംഗ് മാറ്റുകയും ചെയ്തു.

ആദ്യ ലോക്ഡൗണിന് ശേഷം മമ്മൂട്ടി ആദ്യമഭിനയിച്ചത് അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‌മപർവ്വത്തിലാണ്. വിദേശ രാജ്യങ്ങളിലുൾപ്പെടെ ചിത്രീകരണമുള്ളതിനാൽ നേരത്തെ നിശ്ചയിച്ചിരുന്ന ബിഗ്‌ബിയുടെ തുടർച്ചയായ ബിലാൽ മാറ്റിവച്ചിട്ടാണ് മമ്മൂട്ടിയും അമലും ഭീഷ്മ‌പർവ്വത്തിലേക്ക് കടന്നത്.

ചിത്രത്തിന്റെ പകുതിയോളം ചിത്രീകരണം പൂർത്തിയായപ്പോഴാണ് കൊവിഡ് വീണ്ടും വില്ലനായെത്തിയത്. സംസ്ഥാനത്ത് സിനിമാ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയിട്ടും ഭീഷ്‌മപർവ്വത്തിന്റെ ചിത്രീകരണം പല പല കാ‌രണങ്ങളാൽ പുനരാരംഭിക്കാൻ വൈകി.

പ്രതിസന്ധികളെല്ലാം മറികടന്ന് ഭീഷ്‌മപർവ്വത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 8 ഞായറാഴ്ച കൊച്ചിയിൽ പുനരാരംഭിക്കുകയാണ്. മമ്മൂട്ടി എട്ടാം തീയതി തന്നെ ജോയിൻ ചെയ്യും. ഇനി പന്ത്രണ്ട് ദിവസത്തെ വർക്കാണ് ഭീഷ്‌മപർവ്വത്തിൽ മമ്മൂട്ടിക്ക് അവശേഷിക്കുന്നത്.

റിലീസിന് മുന്നേ തന്റെ സിനിമയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനോ, അവകാശവാദങ്ങളുന്നയിക്കാനോ ഒട്ടും താത്പര്യപ്പെടാത്ത സംവിധായകനായതിനാലും, കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചിത്രീകരിക്കുന്നതിനാലും അമൽ നീരദിന്റെ ഭീഷ്‌മപർവ്വത്തിന്റെ സെറ്റിൽ ചിത്രീകരണ സംഘത്തിലുൾപ്പെടാത്ത ഒരാൾക്കും ഇത്തവണയും പ്രവേശനമില്ല.

ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമലും ഒന്നിക്കുമ്പോൾ ആരാധകർക്കും പ്രേക്ഷകർക്കുമായി ഇരുവരും എന്തൊക്കെയാണ് കാത്തുവച്ചിരിക്കുന്നതെന്നറിയാൻ ഭീഷ്‌മപർവ്വത്തിന്റെ റിലീസ് വരെ കാത്തിരിക്കണമെന്നർത്ഥം.
ഭീഷ്മപർവ്വം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി നവാഗത സംവിധായിക രതീന സംവിധാനം ചെയ്യുന്ന പുഴുവിലഭിനയിച്ച് തുടങ്ങും. തന്റെ സുദീർഘമായ കരിയറിൽ ഇതുവരെ കൈയാളിയിട്ടില്ലാത്ത സവിശേഷതകളേറെയുള്ള ഒരു കഥാപാത്രമാണ് പുഴുവിൽ മമ്മൂട്ടിയെ കാത്തിരിക്കുന്നത്. ദുൽഖർ സൽമാനും മമ്മൂട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് എസ്. ജോർജും ചേർന്ന് നിർമ്മിക്കുന്ന പുഴുവിൽ പാർവതി തിരുവോത്താണ് നായിക.

പുഴുവിന് ശേഷം കെ. മധു -എസ്.എൻ. സ്വാമി ടീമൊരുക്കുന്ന സി.ബി.ഐ സീരീസിലെ അഞ്ചാം ഭാഗം ആരംഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAMMOTTY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.