മമ്മൂട്ടി ഏപ്രിൽ 3ന് ജോയിൻ ചെയ്യും
കെട്ട്യോളാണെന്റെ മാലാഖ എന്ന ചി ത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം അതിരപ്പിള്ളിയിൽ ആരംഭിച്ചു. പൂർണമായി ത്രില്ലർ ഗണ ത്തിൽപ്പെടുന്ന ചിത്രത്തിൽ മമ്മൂട്ടി ഏപ്രിൽ 3ന് ജോയിൻ ചെയ്യും.
ജഗദീഷ്, ഷറഫുദ്ദീൻ, കോട്ടയം നസീർ, സഞ്ജു ശിവറാം, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. താരനിർണയം പൂർത്തിയായിട്ടില്ല. അഡ്വെഞ്ചർസ് ഒഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥഎഴുതിയസമീർ അബ്ദുൾ ആണ് രചന നിർവഹിക്കുന്നത്.മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രം.
ഇനിയും പേരിടാത്ത ചിത്രത്തിന്റെ ആദ്യ അഞ്ചു ദിവസത്തെ ചിത്രീകരണമാണ് ചാലക്കുടിയിൽ പ്ലാൻ ചെയ്യുന്നത് . തുടർന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും.നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം മിഥുൻ മുകുന്ദൻ, ചമയം റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, സഹനിർമ്മാതാവ് ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഔസേപ്പച്ചൻ. പി.ആർ.ഒ പ്രതീഷ് ശേഖർ, പി. ശിവപ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |