തലവനായി വന്ന് തരംഗം തീർക്കുകയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന ചിത്രത്തിന്റെ ടീസർ.ചിത്രത്തിന്റെ മാസ് എന്റർടെയ്നർ സ്വഭാവം വ്യക്തമാക്കുന്നതാണ് ടീസർ. മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ടീസർ മൂന്നു ദിവസം കൊണ്ട് ഒരു മില്യണിലധികം കാഴ്ച്ചക്കാരെ നേടി.ഇടവേളയ്ക്കുശേഷം മമ്മൂട്ടിയും സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണനും ഒരുമിക്കുന്ന ക്രിസ്റ്റഫർ ത്രില്ലർ ഗണത്തിൽപ്പെട്ടതാണ്.
മമ്മൂട്ടി വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും വേഷമിടുന്നു.
രചന ഉദയകൃഷ്ണ. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നു. ആർ.ഡി ഇല്യൂമിനേഷൻസ് ആണ് നിർമ്മാണം. പി.ആർ.ഒ പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |