ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ മാസം ആരംഭിക്കും
മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യർ .ദ് പ്രീസ്റ്റിനു ശേഷം മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂൺ മദ്ധ്യത്തിൽ എറണാകുളത്ത് ആരംഭിക്കും. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത ദ പ്രീസ്റ്റിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു ബി. ഉണ്ണിക്കൃഷ്ണൻ. സിദ്ദിഖ്, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഉദയ കൃഷ്ണയാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്.
ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ആറാട്ടിന്റെ രചന നിർവഹിച്ചതും ഉദയകൃഷ്ണയാണ്. ഒരു മാസ് എന്റർടെയ്നറായാണ് മമ്മൂട്ടി - ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്.സംഭവകഥയാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് വിവരം. പ്രമാണി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും ബി. ഉണ്ണിക്കൃഷ്ണനും ഒന്നിച്ചിരുന്നു. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ പ്രമാണിയിൽ സ്നേഹ ആയിരുന്നുനായിക. ഫഹദ് ഫാസിൽ , നസ്റിയ ഉൾപ്പെടെ വൻ താരനിര അണിനിരന്നിരുന്നു.
അതേസമയം വേണു സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിലാണ് മഞ്ജു വാര്യർ ഇനി അഭിനയിക്കുന്നത്. മേയ് 17ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ആസിഫ് അലി, അന്ന ബെൻ എന്നിവരാണ് മറ്റു താരങ്ങൾ. മേയ് 20ന് ചിത്രത്തിൽ മഞ്ജു വാര്യർ ജോയിൻ ചെയ്യും.പൂർണമായി തിരുവനന്തപുരത്ത് ചിത്രീകരിക്കുന്ന ചിത്രമാണ് കാപ്പ. ജി.ആർ. ഇന്ദുഗോപനാണ് രചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |