SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.57 AM IST

മഞ്ജു വാര്യർ സൗദിയിൽ, മൂന്നുദിനം ആയിഷയോടൊപ്പം

kk

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ സൗദി അറേബ്യയിൽ . മഞ്ജു ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആയിഷ എന്ന ചിത്രത്തിന്റെ ഗ്ളോബൽ ലോഞ്ചിന്റെ ഭാഗമായാണ് എത്തിയത്. ഇന്ന് റിയാദിലും നാളെ ദമാമിലും ആയിഷയുടെ ഗ്ളോബൽ ലോഞ്ച് നടക്കും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്. മലയാളത്തിലെ ആദ്യ ഇന്തോ അറബിക് ചിത്രമായാണ് ആയിഷ ഒരുങ്ങുന്നത്.നവാഗതനായ ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്

പ്രഭുദേവയാണ് കോറിയോഗ്രാഫി . മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ആയിഷ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും എത്തുന്നുണ്ട്. രചന ആഷിഫ് കക്കോടി നിർവഹിക്കുന്നു. ക്രോസ് ബോർഡർ കാമറയുടെ ബാനറിൽ സംവിധായകൻ സക്കറിയ ആണ് നി‌‌ർമ്മാണം.

നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം എന്ന മഞ്ജു വാര്യർ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചക്കരക്കുടം ഗ്രാമത്തിലെ കെ.പി. സുനന്ദ എന്ന ജനപ്രതിനിധിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, സലിംകുമാർ, സുരേഷ് കൃഷ്ണ , കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി, വീണ നായർ, പ്രമോദ് വെളിയനാട് എന്നിവരാണ് മറ്റു താരങ്ങൾ. മാദ്ധ്യമപ്രവർത്തകനായ ശരത്‌ ലാലും സംവിധായകനും ചേർന്നാണ് രചന.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJU WARRIER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.