SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.14 AM IST

കരുത്തിന്റെ ആയിഷ

ഒരു മിനിറ്റ് മഞ്ജു വാര്യരില്ല, ആയിഷ മാത്രം

ss

മുസ്ളിം വനിതകളുടെ മുന്നേറ്റത്തിന് ഉൗർജ്ജം പകർന്ന നിലമ്പൂർ ആയിഷയുടെ ജീവിത കഥയുമായി സാമ്യം പുലർത്തുന്ന കഥാപാത്രമായി ആയിഷയിൽ ആയിഷയായി മഞ്ജു വാര്യർ. നവാഗത സംവിധായകനായ ആമിർ പള്ളിക്കൽ നിലമ്പൂർ ആയിഷയുടെ ജീവിതാനുഭവങ്ങളെ തികച്ചും സാങ്കല്പികമായ ലോകത്ത് പറിച്ചുനട്ട തിൽ വിജയിച്ചു. എൺപതുകളുടെയും തൊണ്ണൂറുകളുടെയും കാലഘട്ട കഥ പറയുന്ന ആയിഷയ്ക്ക് ഗൾഫാണ് പ്രധാന ഭൂമിക. ജീവിത പ്രാരാബ്ദങ്ങളിൽ നിന്ന് കരകയറാൻ ഗദ്ദാമയായി ജോലി ചെയ്യാൻ ഗൾഫിൽ എത്തുന്ന ആയിഷ ആണ് കേന്ദ്രകഥാപാത്രം. സൗദിയിലെ ഒരുവലിയ കുടുംബത്തിലാണ് ആയിഷ ജോലി ചെയ്യുന്നത്. ആയിഷയെ കൂടാതെ വിവിധ രാജ്യങ്ങളിൽനിന്ന്ഒട്ടേറെ ഗദ്ദാമകൾ ജോലി ചെയ്യുന്നു. മാമാ എന്നു വിളിക്കുന്ന വൃദ്ധയാണ് കുടുംബത്തിന്റെ സർവാധികാരി. വാർദ്ധക്യസഹജമായ രോഗങ്ങൾ അവരെ മുൻകോപിയും വാശിക്കാരിയുമാക്കി മാറ്റി. അവിടേക്ക് ഗദ്ദാമയായി വരുന്ന ആയിഷ. സൗദിയിലെ ഒരു മാർക്കറ്റിൽ വച്ചുണ്ടാകുന്ന സംഭവം ആയിഷയെ അവളുടെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നു. നാടകവും വിപ്ളവവുമായി നടന്നിരുന്ന കരുത്തയായി കഴിഞ്ഞ ആയിഷയുടെ മുഖം പ്രേക്ഷകർക്കു മുന്നിൽ അനാവരണം ചെയ്യുന്നു. ആയിഷയിൽ ഒരു മിനിറ്റ് പോലും മഞ്ജു വാര്യരില്ല. മഞ്ജു വാര്യർക്കൊപ്പം മിന്നുന്ന പ്രകടനമാണ് മാമയെ അവതരിപ്പിച്ച മോണ എസ്ളേയുടേത്. കൃഷ്ണ ശങ്കർ. രാധിക, ഷംസുദ്ദീൻ എന്നിവരോടൊപ്പം വിദേശ താരങ്ങളും അണിനിരക്കുന്നു. ആസിഫ് കക്കോടിയാണ് കഥയും തിരക്കഥയും നിർവഹിച്ചത്. സംവിധായകൻ സഖറിയയാണ് നിർമ്മാണം. വ്യത്യസ്തമായ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമയാണ് ആയിഷ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.