SignIn
Kerala Kaumudi Online
Thursday, 25 April 2024 3.05 AM IST

മലയാളത്തിന്റെ മഞ്ഞൾപ്രസാദം

manjuwarrier

ഓണാഘോഷത്തിന് മഞ്ജുവാര്യർ നാട്ടിലില്ല.മുംബയിലാണ്.അവിടെ സ്വകാര്യ ആവശ്യത്തിനായി പോയ മഞ്ജു തന്റെ ഹിന്ദിച്ചിത്രം ഉടനെ തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതിനാൽ അവിടെ തുടരുകയാണ്.
മഞ്ജു ലേ​ഡി​ ​സൂ​പ്പ​ർ​ ​സ്റ്റാ​റ​ല്ല,​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ത​ന്നെയെന്ന് ചലച്ചിത്ര രംഗം തിരിച്ചറിഞ്ഞു..​ ​റി​യ​ൽ​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ.​കൊവിഡ് കാലം ത​ന്റെ​ ​സി​നി​മ​ ​റി​ലീ​സ് ​ചെ​യ്തി​ല്ലെ​ങ്കി​ലും​ ​യ​ഥാ​ർ​ത്ഥ​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ത​ന്നെ.​ മ​ഞ്ജു​വി​ന്റെ​ ​ഏ​റ്റ​വും​ ​പു​തി​യ​ ​ചി​ത്ര​മാ​യ​ ​ജാ​ക്ക് ​ആ​ൻ​ഡ് ​ജി​ല്ലി​ലെ​ ​'​കിം​കിം​ ​കിം​'​ ​പാ​ട്ട് ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലും​ ​ഫേ​സ്ബു​ക്കി​ലും​ ​നി​റ​ഞ്ഞൊ​ഴു​കു​ന്നു.​ ​പാ​ട്ടി​ന് ​പി​ന്നാ​ലെ​ ​ച​ല​ഞ്ചാ​യി​ ​വി​ഡി​യോ​ ​കൂ​ടി​ ​മ​ഞ്ജു​ ​പ​ങ്കു​വ​ച്ച​തോ​ടെ​ ​ക​ഥ​ ​മാ​റി.​കാ​ഴ്ച​യും.​ ​'​നി​ങ്ങ​ൾ​ ​കു​ട്ടി​ക​ള​ല്ലെ​ങ്കി​ലും​ ​ഈ​ ​ച​ല​ഞ്ചി​ലൂ​ടെ​ ​നി​ങ്ങ​ളു​ടെ​ ​ഉ​ള്ളി​ലെ​ ​കു​ട്ടി​ ​പു​റ​ത്തു​വ​രു​മെ​ന്ന്'​ ​മ​ഞ്ജു​ ​കു​റി​ച്ച​ത് ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ​ ​ശ​രി​യാ​യി​ ​മാ​റു​ക​യും​ ​ചെ​യ്തു.​പാ​വാ​ട​യും​ ​ടീ​ഷ​ർ​ട്ടും​ ​ധ​രി​ച്ച് ​പോ​ണി​ ​ടെ​യി​ൽ​ ​സ്റ്റൈ​ലി​ൽ​ ​മു​ടി​കെ​ട്ടി​വ​ച്ചാ​ണ് ​മ​ഞ്ജു​ ​ചു​വ​ടു​വ​ച്ച​ത്.​പാ​ട്ടി​ന് ​മ​ഞ്ജു​ ​ചു​വ​ടു​വ​യ്ക്കു​ന്ന​തി​നെ​ ​അ​നു​ക​രി​ച്ച് ​നി​ര​വ​ധി​ ​പേ​രു​ടെ​ ​ചെ​റു​വി​ഡി​യോ​ക​ൾ​ ​വ​ന്നു.​അ​ത് ​മ​റ്റൊ​രു​ ​തം​ര​ഗം.​ ​ഒ​രു​ ​മ​ഞ്ജു​വാ​ര്യ​ർ​ ​സി​നി​മ​ ​ത​രു​ന്ന​തി​ന്റെ​ ​പ​തി​ന്മ​ട​ങ്ങ് ​പ്ര​ശ​സ്തി​ ​'​കിം​ ​കിം​ ​കിം​'​ ​പാ​ട്ട് ​സൃ​ഷ്ടി​ച്ചു.​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​പാ​ട്ടി​ന് ​ചു​വ​ടു​വ​ച്ച് ​കെ​നി​യ​യി​ൽ​നി​ന്ന് ​കൂ​ട്ടി​കൂ​ട്ട​വും​ ​എ​ത്തി.​ ​മ​ഞ്ജു​ ​ത​ന്നെ​യാ​ണ് ​കെ​നി​യ​ൻ​ ​ആ​രാ​ധ​ക​ർ​ ​'​കിം​കിം​ ​കിം​'​ ​പാ​ട്ടി​ന് ​ചു​വ​ടു​വ​യ്ക്കു​ന്ന​ ​വി​ഡി​യോ​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ത്.​ ​'​കിം​കിം​ ​കി​മ്മി​ന് ​കെ​നി​യ​യി​ൽ​നി​ന്ന് ​സ്നേ​ഹം.​'​ ​മ​ഞ്ജു​ ​കു​റി​ച്ചു.​ ​നൃ​ത്ത​ ​വി​ഡി​യോ​ ​അ​യ​ച്ചു​ ​ത​ന്ന​ ​ആ​ളി​ന് ​ന​ന്ദി​ ​പ​റ​യു​ന്ന​ ​അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ​വി​ഡി​യോ​ ​പ​ങ്കു​വ​ച്ച​ത്.​ ​മ​ഞ്ജു​ ​പാ​ടി​യ​ ​പാ​ട്ട് ​വി​ദേ​ശ​രാ​ജ്യ​ത്തും​ ​അ​ല​യ​ടി​ക്കു​ന്നു.​കോ​വി​ഡ് ​കാ​ല​ത്ത് ​ത​രം​ഗ​വും​ ​പ്ര​ശ​സ്തി​യും​ ​ഉ​യ​ർ​ത്തി​യ​ ​ഏ​ക​ ​മ​ല​യാ​ള​ ​താ​രം​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ത​ന്നെ​യാ​ണ്.​ ​കാ​മ​റ​യു​ടെ​ ​മു​ൻ​പി​ൽ​ ​വ​ന്ന​ല്ല​ ​ഈ​ ​വി​ജ​യ​ത്തി​ള​ക്കം​ ​എ​ന്ന​താ​ണ് ​മ​റ്റൊ​രു​ ​സ​വി​ശേ​ഷ​ത.​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​മ​ഞ്ജു​ ​ഗാ​യി​ക​യാ​കു​ന്ന​ ​പാ​ട്ടാ​ണ് ​സ​ന്തോ​ഷ് ​ശി​വ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജാ​ക്ക് ​ആ​ൻ​ഡ് ​ജി​ല്ലി​ലെ​ ​'​കിം​കിം​കിം​'.​നേ​ര​ത്തെ​ ​ക​ണ്ണെ​ഴു​തി​ ​പൊ​ട്ടും​ ​തൊ​ട്ടും​ ​സി​നി​മ​യി​ൽ​ ​'​ചെ​മ്പ​ഴു​ക്കാ​'​ ​എ​ന്ന​ ​ഗാ​നം​ ​പാ​ടി​യി​രു​ന്നെ​ങ്കി​ലും​ ​കിം​കിം​കി​മ്മി​ന് ​അ​രി​കി​ൽ​ ​എ​ത്തി​യി​ല്ല.​ഗാ​യി​ക​ ​എ​ന്ന​ ​നി​ല​യി​ലും​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​തി​ള​ങ്ങു​ക​യാ​ണ്.
മ​ഞ്ജു​ ​വാ​ര്യ​ർ​ ​എ​ന്ന​ ​അ​ഭി​നേ​ത്രി​യു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​മ​റ്റൊ​രു​ ​സ​വി​ശേ​ഷ​ത​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മാ​ണ​ ​രം​ഗ​ത്തേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​മാ​ണ് .​ ​സ​ന​ൽ​കു​മാ​ർ​ ​ശ​ശി​ധ​ര​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​യ​റ്റം​ ​സി​നി​മ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ആ​ദ്യ​ ​ചു​വ​ടു​വ​യ്പാ​ണ്.​ ​സ​ഹോ​ദ​ര​ൻ​ ​മ​ധു​ ​വാ​ര്യ​ർ​ ​ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ല​ളി​തം​ ​സു​ന്ദ​ര​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോ​ഴാ​ണ് ​ലോ​ക് ​ഡൗ​ൺ.​ ​ഈ​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ണ്ടാം​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണ​ത്തി​ൽ​ ​മ​ഞ്ജു​ ​അ​ഭി​ന​യി​ച്ചു​ ​തു​ട​ങ്ങി.​സെ​​​ഞ്ച്വ​​​റി​​​യു​​​മാ​​​യി​​​ ​​​ചേ​​​ർ​ന്നാ​ണ് ​​​മ​​​ഞ്ജു​​​വാ​​​ര്യ​​​ർ​​​ ​​​പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ​​​സ് ​ല​ളി​തം​ ​സു​ന്ദ​രം​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​നി​ർ​മാ​താ​വ് ​എ​ന്ന​ ​നി​ല​യി​ലും​ ​താ​രം​ ​തി​ള​ങ്ങു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​മ​​​മ്മൂ​​​ട്ടി​​​യോ​​​ടൊ​​​പ്പം​​​ ​​​ആ​​​ദ്യ​​​മാ​​​യി​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​ദ​​​ ​​​പ്രീ​​​സ്റ്റ് ​​​സ​​​ണ്ണി​​​ ​​​വ​യ് ​ന് ​ഒ​പ്പം​ ​അ​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​ച​​​തു​​​ർ​​​മു​​​ഖം,​​​.ചതുർമുഖം ചാനലിലൂടെ പ്രേക്ഷകർ കണ്ടുകഴിഞ്ഞു.​​​​സ​​​ണ്ണി​​​ ​​​വ​​​യ്‌​​​ൻ​​​ ​​​നി​​​ർ​​​മ്മി​​​ച്ച് ​​​നി​​​വി​​​ൻ​​​പോ​​​ളി​​​ ​​​നാ​​​യ​​​ക​​​നാ​​​കു​​​ന്ന​​​ ​​​പ​​​ട​​​വെ​​​ട്ട് ​​​എ​​​ന്നീ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ ​​​പോ​​​യ​​​ ​​​വ​​​ർ​​​ഷം​​​ ​​​മ​​​ഞ്ജു​​​ ​​​വാ​​​ര്യ​​​ർ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​രു​ന്നു.​മോ​ഹ​ൻ​ലാ​ൽ​ ​-​ ​പ്രി​യ​ർ​ദ​ശ​ൻ​ ​ചി​ത്രം​ ​മ​ര​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹ​മാ​ണ് ​മ​റ്റൊ​രു​ ​ചി​ത്രം.​ ​ഈ​ ​സി​നി​മ​യി​ൽ​ ​മ​ഞ്ജു​വി​ന് ​അ​തി​ഥി​ ​വേ​ഷ​മാ​ണ്.​ ​നി​ര​വ​ധി​ ​പ്ര​തി​ഭാ​ധ​ന​ർ​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തി​ന്റെ​ ​സ​ന്തോ​ഷം​ ​മ​ര​ക്കാ​ർ​ ​അ​റ​ബി​ക്ക​ട​ലി​ന്റെ​ ​സിം​ഹം​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ക്ക് ​ന​ൽ​കു​ന്നു.​ ​പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ​​​ ​​​മ​​​ല​​​യാ​​​ള​​​ത്തി​​​ന് ​​​പു​​​റ​​​മെ​​​ ​​​ത​​​മി​​​ഴി​​​ലും​​​ ​​​അ​​​ഭി​​​ന​​​യി​ക്കു​ന്നു​ണ്ട്.​ ​​​ധ​നു​ഷ് ​ചി​ത്രം​ ​അ​സു​ര​നി​ലെ​ ​പ​ച്ചൈ​യ​മ്മാ​ളി​നെ​ ​ത​മി​ഴ​കം​ ​കൈ​നീ​ട്ടി​ ​സ്വീ​ക​രി​ച്ച​ത് ​മ​ല​യാ​ളി​യും​ ​ക​ണ്ട​താ​ണ് .​ ​ഏ​റെ​ ​നി​രൂ​പ​ക​ശ്ര​ദ്ധ​യും​ ​നേ​ടി​ ​അ​സു​ര​ൻ.​ ​ക്യാ​​​പ്ട​​​ൻ,​​​ ​​​വെ​​​ള്ളം​​​ ​​​എ​​​ന്നീ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ൾ​​​ക്ക് ​​​ശേ​​​ഷം​​​ ​​​ജി.​​​ ​​​പ്ര​​​ജേ​​​ഷ് ​​​സെ​​​ൻ​​​ ​​​ര​​​ച​​​ന​​​യും​​​ ​​​സം​​​വി​​​ധാ​​​ന​​​വും​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ ​​​മേരീ ആവാസ് സുനോ ​​​മ​​​ഞ്ജു​​​വാ​​​ര്യ​​​ർ​​​പൂർത്തിയാക്കാനുണ്ട്.​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ൾ​ ​താ​ര​ത്തെ​ ​കാ​ത്തി​രി​പ്പു​ണ്ട്.​ ​സാ​ധാ​ര​ണ​ ​ദി​വ​സം​ ​പോ​ലെ​യാ​ണ് ​ഒാണം.​ ​പ്ര​ത്യേ​ക​ത​യൊ​ന്നു​മി​ല്ല.​ ​എ​ന്നും​ ​അ​ങ്ങ​നെ​ ​ത​ന്നെ​യാ​ണ്.​ ​അ​ങ്ങ​നെ​ ​കാ​ണാ​നാ​ണ് ​താ​ത്പ​ര്യ​മെ​ന്ന് ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​പ​റ​യു​ന്നു.​വാ​ക്കു​ക​ൾ​ ​ല​ളി​തം​ ​സു​ന്ദ​രം.​ഏ​തോ​ ​സി​നി​മ​യി​ൽ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​ക​ഥാ​പാ​ത്രം​ ​പ​റ​യു​ന്ന​തു​ ​പോ​ലെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANJUWARRIER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.