ലവ് എഫ്.എം എന്ന ചിത്രത്തിന് ശേഷം ശ്രീദേവ് കപൂർ സംവിധാനം ചെയ്യുന്ന ജഗളയിൽ മെറീനാ മൈക്കിൾ നായികയാകുന്നു. കുഞ്ഞാത്തു എന്നാണ് മെറീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
മലബാർ ലഹളയുടെ കാലത്ത് ഏറനാട്ടിൽ ജീവിച്ചിരുന്ന ചേക്കു എന്ന മുസ്ളിം യുവാവുമായുള്ള കുഞ്ഞാത്തുവിന്റെ പ്രണയത്തിന്റെയും ഇരുവരുടെയും ആത്മസംഘർഷങ്ങളുടെയും കഥയാണ് ജഗള പറയുന്നത്. നവാഗതനായ മുരളി റാമാണ് ചേക്കുവിനെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, സുനിൽ സുഖദ, ബാലചന്ദ്രൻ ചുള്ളിക്കാട്, കണ്ണൻ പട്ടാമ്പി തുടങ്ങിയവരും ജഗളയിൽ വേഷമിടുന്നുണ്ട്.
കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത്ത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ജഗളയ്ക്ക് രചന നിർവഹിച്ചിരിക്കുന്നത് നായകനായ മുരളി റാമും സംവിധായകനായ ശ്രീദേവ് കപൂറും ചേർന്നാണ്. ഒ.എം. കരുവാരക്കുണ്ടിന്റെ ഗാനങ്ങൾക്ക് മിഥുൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. ഛായാഗ്രഹണം - സുമേഷ് ഒടുമ്പ്ര. എഡിറ്റിംഗ് - മിൽജോ ജോണി, സൗണ്ട് ഡിസൈനർ - രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ - കിരൺ കാന്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |