SignIn
Kerala Kaumudi Online
Saturday, 20 April 2024 8.32 AM IST

മാസ്റ്റർ ബോളിവുഡിൽ,​ സൽമാൻഖാൻ നായകൻ

salman

തമിഴകത്തിന്റെ ദളപതി വിജയ് മക്കൾ ശെൽവൻ വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ലോകേഷ് കനകരാജ് ചിത്രം മാസ്റ്റർ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു.

സൽമാൻ ഖാനാണ് ഹിന്ദി മാസ്റ്ററിൽ നായകനാകുന്നത്. ഒടുവിൽ റിലീസ് ചെയ്ത രാധേ എന്ന ചിത്രത്തിന്റെ പരാജയം നൽകിയ ക്ഷീണം മറികടക്കാൻ ഒരു സൂപ്പർ ഹിറ്റ് അനിവാര്യമാണെന്ന തിരിച്ചറിവാണ് തമിഴകത്ത് തരംഗമായ മാസ്റ്റർ റീമേക്ക് ചെയ്യാൻ സൽമാനെ പ്രേരിപ്പിച്ചതത്രെ! പോക്കിരി, റെഡി, ബോഡിഗാർഡ് തുടങ്ങി ഒട്ടേറെ ദക്ഷിണേന്ത്യൻ സിനിമകളുടെ റീമേക്കിൽ സൽമാൻഖാൻ അഭിനയിച്ചിട്ടുണ്ട്.

മാസ്റ്ററിന്റെ ഹിന്ദി റീമേക്കിന്റെ സംവിധായകനെ തീരുമാനിച്ചിട്ടില്ല. സൽമാന്റെ നിർമ്മാണക്കമ്പനി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALMAANKHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.