സംഗീത് പ്രതാപ് സംവിധായകനാവുന്നു
മാത്യു തോമസും ഡിനോയ് പൗലോസും വീണ്ടും ഒരുമിക്കുന്നു. എഡിറ്ററും നടനുമായ സംഗീത് പ്രതാപ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിന്റെ രചനയും ഡിനോയ് പൗലോസിന്റേതാണ്. തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ് മാത്യു തോമസും ഡിനോയ് പൗലോസും ആദ്യമായി ഒരുമിക്കുന്നത്.
ചിത്രത്തിൽ മാത്യുവിന്റെ സഹോദരവേഷം അവതരിപ്പിച്ച ഡിനോയ് സിനിമയുടെ സംവിധായകനായ ഗിരീഷ് എഡിയോടൊപ്പം ചേർന്ന് തിരക്കഥ പങ്കാളിയായും പ്രവർത്തിച്ചു.
വിശുദ്ധ മെജോ എന്ന ചിത്രത്തിലാണ് മാത്യു തോമസും ഡിനോയ് പൗലോസും അവസാനം ഒന്നിച്ചഭിനയിച്ചത്. പത്രോസിന്റെ പടപ്പുകൾ എന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും എഡിറ്ററുമായ സംഗീത് പ്രതാപ് ആദ്യമായാണ് സംവിധായകനാവുന്നത് . പത്രോസിന്റെ പടപ്പുകളിൽ ഡിനോയ് ആയിരുന്നു നായകൻ. കള, സണ്ണി, തണ്ണീർമത്തൻ ദിനങ്ങൾ ഹെലൻ, നയൻ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് എഡിറ്ററായിരുന്നു സംഗീത്. ഹൃദയം, സൂപ്പർ ശരണ്യ തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തവർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം വൺഡേ ഫിലിംസിന്റെ ബാനറിൽ ബിജു മത്തായി ആണ് നിർമ്മാണം. അതേസമയം കപ്പ്, നെയ്മർ, ജാക്സൺ ബസാർ യൂത്ത് എന്നിവയാണ് ചിത്രീകരണം പൂർത്തിയായ മാത്യു തോമസ് ചിത്രങ്ങൾ.നെയ്മർ പാൻ ഇന്ത്യൻ ചിത്രമായാണ് ഒരുങ്ങുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്ലനാണ് നെയ്മറിലെ മറ്റൊരു താരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |