ഭർത്താവ് ചിരഞ്ജീവിയോടൊപ്പമുള്ള ചിത്രം പങ്കുവച്ച മേഘ്നരാജിന്റെ കുറിപ്പ് നോവുണർത്തുന്നു. അവധി ആഘോഷത്തിനിടെ പാരീസിൽനിന്ന് പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഞാൻ നിന്നെ സ്നേഹിക്കുന്നു.... തിരിച്ചുവരൂ എന്നാണ് മേഘ്ന കുറിച്ചത്. 2020 ജൂൺ 7 ന് ഹൃദയാഘാതത്തെത്തുടർന്നാണ് കന്നട നടൻ ചിരഞ്ജീവിയുടെ അന്ത്യം സംഭവിക്കുന്നത്. പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും എന്ന ചിരുവിം വിവാഹിതരായത്. തുടർന്ന് കുഞ്ഞതിഥിതയെ കാത്തിരിക്കുന്നതിനിടെയാണ് ചിരുവിനെ മരണം തട്ടിയെടുക്കുന്നത്. കുഞ്ഞ് ജനിച്ചശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറിയ താരമാണ് മേഘ്നരാജ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |