SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.23 AM IST

ആവേശം നിറച്ച് മൈക്ക്

സാറയായി അനശ്വര രാജനും ആന്റണിയായി പുതുമുഖ നായകൻ രഞ്ജിത് സജീവും തിളങ്ങി

mike

ആൺകുട്ടിയായി മാറാൻ ആഗ്രഹിക്കുന്ന സാറ എന്ന പെൺകുട്ടിയുടെ ജീവിതം പറയുന്ന മൈക്ക് പ്രേക്ഷകർക്ക് മികച്ച കലാവിരുന്നുതന്നെ ഒരുക്കുന്നു. ഒരു മലയോര ഗ്രാമത്തിൽ നിന്നുള്ള സാറ വേഷത്തിലും നടപ്പിലുമെല്ലാം ഒരു ആൺകുട്ടിയുടെ രൂപഭാവങ്ങളാണ് അനുകരിക്കുന്നത്. ഓരോ ദിവസവും കഴിയുന്തോറും ഒരു ആൺകുട്ടിയാവണമെന്ന സാറയുടെ ആഗ്രഹം ശക്തമായി വരുന്നു. അതിനു പിന്നിൽ അവൾക്ക് അവളുടേതായ ചില സാമൂഹിക കാരണങ്ങൾ ഉണ്ട്. അനശ്വര രാജന്റെ മികച്ച കഥാപാത്രം തന്നെയാണ് സാറ. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഇറങ്ങി പുറപ്പെടുന്ന യാത്രയിലാണ് ആന്റണി എന്ന ചെറുപ്പക്കാരനെ പരിചയപ്പെടുന്നത്. ഇരുവർക്കുമിടയിൽ ഉടലെടുക്കുന്ന സൗഹൃദവും സാറ നേരിടുന്ന ചില ആശയക്കുഴപ്പങ്ങളും ചിത്രത്തെ മുന്നോട്ടുനയിക്കുന്നു. പുതുമുഖ നായകൻ രഞ്ജിത് സജീവ് മലയാള സിനിമയിൽ നാളെയുടെ വാഗ്ദാനമായിരിക്കും. സംവിധായകൻ വിഷ്ണു ശിവപ്രസാദ് തന്റെ രണ്ടാമത്തെ ചിത്രത്തെയും മികച്ച എന്റർടെയ്‌നറായി മാറ്റിയിട്ടുണ്ട്. ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതം മൈക്കിന് നൽകുന്ന സംഭാവന എടുത്തു പറയേണ്ടതാണ്. രണദിവെ ഒരുക്കിയ ദൃശ്യങ്ങൾ മികവു പുലർത്തുന്നു. ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ജെ.എ. എന്റർടെയ്‌ൻമെന്റ് നിർമ്മിച്ച ആദ്യ മലയാള ചിത്രം കൂടിയാണ്. രോഹിണി, വെട്ടുകിളി പ്രകാശ്, അക്ഷയ് രാധാകൃഷ്ണൻ , ജിനു എബ്രഹാം എന്നിവരും കഥാപാത്രങ്ങളോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്. ആഷിഖ് അക്ബർ അലിയുടെ തിരക്കഥ സാറയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുക തന്നെ ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIKE
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.